അറിയാ വഴികളില്‍ (മഞ്ചാടിക്കുരു )
This page was generated on April 25, 2024, 3:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരമേഷ് നാരായണ്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍റഹ് മാന്‍ ,കവിയൂർ പൊന്നമ്മ ,ഉർവ്വശി
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2012 19:06:21.

അറിയാ വഴികളില്‍ നിറയാമനവുമായ്‌
എന്തേ എന്നോടീ മൌനം (2 )
ഒഴുകാക്കണ്ണീരില്‍ തെളിയാ പുഞ്ചിരി
ഇരുളില്‍ ഉറഞ്ഞോ നിശ്ചലം (അറിയാ )

അരികെ വരികിലും
അകലം പെരുകിയോ
കണ്ണുംകണ്ണും ഇടഞ്ഞു വഴുതുന്നോ
തൊടുവാന്‍ വിരല്‍ത്തുമ്പില്‍
കലമ്പലോ വിതുമ്പലോ (അറിയാ

അടയും മിഴികളില്‍
ഉടയും കനവുകള്‍
തുള്ളിത്തുള്ളി പിടയും തുളുമ്പലായ്
ഒടുവില്‍ തടംതല്ലി ഒതുങ്ങുമോ (അറിയാ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts