ആരോ വരാനുള്ള (യാത്രയ്ക്കൊടുവില്‍ )
This page was generated on May 2, 2024, 9:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസതീഷ്‌ രാമചന്ദ്രന്‍
ഗാനരചനബിനോയ്‌ കൃഷ്ണന്‍
ഗായകര്‍സാഗർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിദ്യ മോഹൻ
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2012 03:52:12.
 
ആരോ വരാനുള്ള പോലെ
ദൂരെ ദൂരേയ്ക്കു നോക്കിയിരിക്കേ
(ആരോ )
പടിപ്പുര പൂട്ടാതെ ജാലകം പൂട്ടാതെ
മിഴികള്‍ ചിമ്മാതിരിക്കേ
നിഴലൊന്നു വന്നു മാഞ്ഞില്ലേ
അതെന്‍ ജീവന്റെ ജീവനല്ലേ
(ആരോ )

ഇന്നു വരാതിരിക്കില്ലയെന്‍ ചാരെ എന്നെന്നും പ്രതീക്ഷകളോടെ (2)
നിനച്ചിരിക്കുമ്പോള്‍ നിഴലായി നീയെന്റെ കളിവീടു കാണുവാന്‍ വന്നതല്ലേ‌
ഓര്‍മ്മകളില്ലാതിരിക്കയില്ല കാലം ഓരോ കിനാവുമറിഞ്ഞു
(ആരോ )

മെല്ലെയവള്‍ വിരല്‍ത്തുമ്പിലൊന്നുമ്മവെച്ചെങ്ങോ മറഞ്ഞൊരു രാത്രി നേരം (2)
മിഴികള്‍ മയങ്ങി മയങ്ങിയുണര്‍ന്നയെന്‍ അരികില്‍ നിലാവിന്റെ ചേല മാത്രം
അമ്പിളിയെന്നോടു ചോദിച്ചു ജാലകം പൂട്ടാതുറങ്ങിയതെന്തേ
(ആരോ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts