ആർദ്രമായ നിന്‍ (കൂടാരം [തെരുക്കൂത്തു്])
This page was generated on March 28, 2024, 3:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനറോയ് പുറമഠം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:28.

ആർദ്രമായ നിൻ നീലമിഴിയിൽ
എന്തേ നീർ തുളുമ്പി
ചിറകു തളർന്നൊരോമൽ പൈങ്കിളി
തിരയുകയാണോ തീരം
നീ അലയുകയാണോ ഇന്നും
(ആർദ്രമായ.....)

സായം സന്ധ്യ വിരഹിണിയായി
ഇരുളിൽ വീണുറങ്ങി..
ഇന്ദുമതി നീ മുകിലിൻ മാറിൽ
എന്തിനു വദനം മറയ്ക്കുന്നു
പാതിരാക്കുയിൽ പാടുന്നു
പാരിജാതവും തേങ്ങുന്നു
മലരിൻ ഹൃദയം തളരുന്നു
(ആർദ്രമായ.....)

യാത്ര ചൊല്ലാതെ പൊൻ മണിത്താരകം
എവിടെയോ പോയ് മറഞ്ഞു
ആ..ആ.ആ
നെഞ്ചകം വിങ്ങി ഏകയായ് നീയും
കൂട്ടിൽ തനിയേ തേങ്ങുന്നു
ചൈത്രസന്ധ്യ മിഴി വാർക്കുന്നു
സാന്ധ്യതാരവും കേഴുന്നു
മനവും തനുവും തളരുന്നു
(ആർദ്രമായ.....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts