കണ്ണാടിക്കള്ളങ്ങള്‍ (നമുക്ക് പാര്‍ക്കാന്‍ )
This page was generated on April 24, 2024, 5:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരതീഷ് വേഗ
ഗാനരചനഅനൂപ് മേനോൻ
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനൂപ് മേനോൻ ,മേഘ്ന രാജ്
ഗാനത്തിന്റെ വരികള്‍
Last Modified: May 07 2012 14:44:46.

കണ്ണാടിക്കള്ളങ്ങള്‍ ചൊല്ലും രാത്രിയില്‍
കസവിടും നാണമോ....
കനവുകള്‍ തേടും എന്‍ വിരല്‍ത്തുമ്പില്‍
നനയുന്നു നീയും നിലാമഴയായ്....
കൊഞ്ചല്‍ കാക്കും ചുണ്ടിന്‍ ചിങ്കാരപ്പെയ്ത്തില്‍
രാവു മാഞ്ഞുവോ.....
കണ്ണാടിക്കള്ളങ്ങള്‍ ചൊല്ലും രാത്രിയില്‍
കസവിടും നാണമോ....

കർണ്ണികാരങ്ങളില്‍ സ്വർണ്ണതാരങ്ങളില്‍
കണ്ടു ഞാന്‍ നിന്നെയെന്‍ സ്വന്തമേ....
തെന്നലേ...നിന്നെയീ ഈറനാം സന്ധ്യയില്‍
മഴവില്ലിന്‍ ഊഞ്ഞാലില്‍ കാത്തു ഞാന്‍ ...
പൂമുഖവാതില്‍ പാതി ചാരി നീ
കാത്തിരിക്കും നേരമോ...കണ്ണില്‍ കിന്നാരം..

വെണ്ണിലാ മിന്നലില്‍ മാമഴത്തുള്ളിയില്‍
തേടി ഞാന്‍ നിന്നെയെൻ താരമേ....
കണ്മണീ സ്നേഹമാം വാർമുകില്‍പ്പന്തലില്‍
രതിലോല മഞ്ചത്തില്‍ ചേര്‍ത്തു ഞാന്‍ ...
കുങ്കുമം ചോരും പൊന്‍തിടമ്പില്‍ നീ
ഓര്‍ത്തിരിക്കാന്‍ മാത്രമായ് ചുംബനത്തെല്ല് ....
(കണ്ണാടിക്കള്ളങ്ങള്‍....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts