ആറ്റുമണല്‍ പായയില്‍ (റണ്‍ ബേബി റണ്‍ )
This page was generated on April 27, 2024, 4:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരതീഷ് വേഗ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍മോഹന്‍ ലാല്‍
രാഗംആഭേരി
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,അമല പോൾ
ഗാനത്തിന്റെ വരികള്‍
Last Modified: May 12 2012 10:25:47.




ആറ്റുമണൽ പായയില്‍ അന്തിവെയില്‍ ചാഞ്ഞനാള്‍
കുഞ്ഞിളം കൈ വീശി നീ തോണിയേറിപ്പോയില്ലേ...
വീഴാതെ കണ്ണിലന്നു മിന്നിയ നീര്‍മണി
നീറാതെ നീറുന്നൊരോര്‍മ്മതന്‍ നെയ്ത്തിരി
എന്നെ വിട്ടിട്ടെന്തേ പോയി മഞ്ചാടിക്കുരുവീ
നിന്നെ കാത്തീ തീരത്തെന്റെ മോഹം വേരോടി
ആറ്റുമണൽ പായയില്‍ അന്തിവെയില്‍ ചാഞ്ഞനാള്‍
കുഞ്ഞിളം കൈ വീശി നീ തോണിയേറിപ്പോയില്ലേ...

മൺവഴിയില്‍ പിന്‍വഴിയില്‍ കാലചക്രമോടവേ...
പുന്നിലങ്ങള്‍ പൂമരങ്ങള്‍ എത്രയോ മാറിപ്പോയ്
കാണേ നൂല്‍പ്പുഴ എങ്ങോ മാഞ്ഞു...
നീരൊഴിഞ്ഞ വെൺ‌മണലിൻ തോണിപോലെയായി ഞാന്‍
ആറ്റുമണൽ പായയില്‍ അന്തിവെയില്‍ ചാഞ്ഞനാള്‍
കുഞ്ഞിളം കൈ വീശി നീ തോണിയേറിപ്പോയില്ലേ...

കാല്‍ത്തളകള്‍ കൈവളകള്‍ മാറ്റി നീ എത്രയോ
അന്നു തന്ന കുഞ്ഞിലഞ്ഞി മാല നീ ഓര്‍ക്കുമോ
വേലയും പൂരവും എന്നോ തീര്‍ന്നു....
ആളൊഴിഞ്ഞ കോവിലിലെ കൽ‌വിളക്കായ് നിന്നു ഞാന്‍...
(ആറ്റുമണൽ പായയില്‍....)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts