വല്ലാതെയാശപ്പെട്ടിട്ടിരുന്നേ (കോബ്ര )
This page was generated on April 27, 2024, 5:20 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ശ്യാം പ്രസാദ് ,കല്പന രാഘവേന്ദ്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2012 04:19:15.

വല്ലാതെയാശപ്പെട്ടിട്ടിരുന്നേ കാന്താ
എപ്പോഴും നിന്നെ മാത്രം നിനച്ചിട്ടാണു്
വേണ്ടാതെയാധിപ്പെട്ടിട്ടുലഞ്ഞേ ഞാനും
കാണാതെ തന്നെ നിന്നെ കൊതിച്ചിട്ടാണു്
കല്യാണം എന്നാണു് കൊണ്ടാട്ടം എന്നാണു്
കല്യാണം ഇന്നാണു് കൊണ്ടാട്ടം ഇന്നാണു്
എല്ലാമേ മുന്നെത്തന്നെ വിധിച്ചിട്ടാണു്
ഇനി വാഴ്വിലു് നാമെന്നും ഒരുമിച്ചാണു്....

മൂവന്തിച്ചേലില്‍ കണ്ണു ചൊവന്നേ
നാളേറെ നിന്നെ നോക്കിയിരുന്നിട്ടാണു്
കാ‍ന്താരി ചുണ്ടത്തുടഞ്ഞെരിഞ്ഞേ..
ഞാന്‍ നിന്നെ മുത്തം വെയ്ക്കും സ്വപ്നം കണ്ടാണു്
സന്ദേഹം എന്താണു് ഇനി വൈകാനെന്താണു്
ഇന്നോളം നീയൊന്നും പറയാഞ്ഞിട്ടാണു്
ഇനി വാഴ്വിലു് നാമെന്നും ഒരുമിച്ചാണു്...ഒരുമിച്ചാണു്....

കാര്‍മേഘം പോലെ മുഖം കറുത്തേ
നിന്നാലേ ഊണുറക്കമൊഴിഞ്ഞിട്ടാണു്..
മാനം പോല്‍ മനസ്സിന്നു തെളിഞ്ഞേ..
മോഹിക്കും കാലം വന്ന സുഖം കൊണ്ടാണു്..
ഇപ്പോഴും രണ്ടാണു്..ഇനി വൈകാനെന്താണു്..
നീയോതും ചിങ്കാരം തീരാഞ്ഞിട്ടാണു്...
ഇനി വാഴ്വിലു് നാമെന്നും ഒരുമിച്ചാണു്...ഒരുമിച്ചാണു്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts