നീ പാടാതെ പാടുന്ന (ചം ചം ചമാക്) (മല്ലുസിംഗ് )
This page was generated on March 29, 2024, 8:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനമുരുകൻ കാട്ടാക്കട
ഗായകര്‍കെ ജെ യേശുദാസ് ,ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഉണ്ണി മുകുന്ദൻ ,കുഞ്ചാക്കോ ബോബൻ ,സംവൃത സുനിൽ ,മീര നന്ദൻ ,രൂപ മഞ്ജരി ,ഗീത
ഗാനത്തിന്റെ വരികള്‍
Last Modified: May 07 2012 00:40:43.

ചംചം....ചമക്കു ചം ചം
ചംചം....ചമക്കു ചമു് ചംചം
നീ പാടാതെ പാടുന്ന പാട്ടില്‍
ഈ ചോളങ്ങള്‍ ചാഞ്ചാടും ചന്തം

ഹായ്...ചംചം....ചമക്കു ചം ചം
നീ നോക്കാതെ നോക്കുന്ന നേരം
ഈ പൂവാക പൂക്കുന്ന ഗന്ധം....ഹോയ്...

ഓ...നെഞ്ചോടു നെഞ്ചം ചൊല്ലുന്നതെന്തേ
വിണ്ണോടു മേഘം മൊഴിയുന്നതോ...
ചെമ്പാവു പാടം ഉലയുന്നതെന്തേ
ചേലുള്ള കാറ്റിന്‍ ചിരി കണ്ടതോ..
കരിമ്പു വഴി നിറയേ...കളിചിരിയില്‍ നനയേ
മധുരമൊരു കനവില്‍ മതിമറന്നു തനിയെ...
ചമു് ചമക്കു ചമക്കു ചമു് ചമക്കു ചമക്കു ചംചം..ഹോയ്..

ഹായ്....ചംചം....ചമക്കു ചം ചം
നീ നോക്കാതെ നോക്കുന്ന നേരം
ഈ പൂവാക പൂക്കുന്ന ഗന്ധം...ഹോയ്...

ഹേയ്...കണ്ണോടു കണ്ണില്‍ കാണാത്തതെന്തേ
തൂവല്‍ക്കിനാവിന്‍ മഴയോര്‍മ്മകള്‍
കാതോടു കാതില്‍ കേള്‍ക്കാത്തതെന്തേ
ഈറന്‍ നിലാവിന്‍ പകലോര്‍മ്മകള്‍
കടുകുവയലരികേ...ചുവടൊലികള്‍ നിറയേ..
മനസ്സൊഴുകും വഴിയേ...
ഇനി വരുമോ തനിയേ...
ചമു് ചമക്കു ചമക്കു ചമു് ചമക്കു ചമക്കു ചംചം....

(ഹായ്...ചംചം.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts