സുന്ദരകേരളം (ഡോക്ടര്‍ ഇന്നസെന്റാണ് )
This page was generated on May 29, 2024, 12:53 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസന്തോഷ് വര്‍മ്മ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ഇന്നസന്റ് ,സോനാനായർ ,ജോജി ചാക്കോ ,മധുരിമ ഉണ്ണികൃഷ്ണന്‍ ,സംഗീത വര്‍മ ,ശ്രീരഞ്ജിനി കൊടമ്പള്ളി ,സന്തോഷ് വര്‍മ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്നസന്റ് ,കോട്ടയം നസീർ ,ബിജുക്കുട്ടൻ ,സോനാനായർ
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2012 03:00:53.

സുന്ദരകേരളം നമ്മള്‍ക്കു തന്നതു ഭാര്‍ഗ്ഗവരാമനല്ലേ
സാക്ഷാല്‍ ഭാര്‍ഗ്ഗവരാമനല്ലേ
ചൊല്ലുക നാളെയീ നാടിന്റെ നായകന്‍
ഭാര്‍ഗ്ഗവന്‍ പിള്ളയല്ലേ...
ഡോക്ടര്‍ ഭാര്‍ഗ്ഗവന്‍ പിള്ളയല്ലേ ...
ചൊല്ലൂ വോട്ടുകളേകുകില്ലേ
നിങ്ങള്‍ വോട്ടുകളേകുകില്ലേ..
നമ്മുടെ നെഞ്ചിനെ തൊട്ടറിയുന്നവന്‍
പട്ടിണിപ്പാവങ്ങൾക്കൊത്തു നില്‍ക്കുന്നവന്‍
കേരളനാടിന്റെ വ്യാധികള്‍ മാറ്റുവാന്‍ ഉണ്ടു്
പൊടിമരുന്നു് കയ്യിലുണ്ടു്...പൊടി മരുന്നു് ....
ഡോക്ടര്‍മാരേന്തും കുഴല്‍ തന്നെയാണെനി-
യ്ക്കോട്ടു ചെയ്യേണ്ട ചിഹ്നം
നിങ്ങള്‍ വോട്ടു ചെയ്യേണ്ട ചിഹ്നം..

ആയര്‍കുലത്തില്‍ പണ്ടു കാര്‍വർണ്ണനുടച്ചതു്
ഒന്നല്ലൊരായിരം പൈമ്പാല്‍ക്കുടം
അക്കരക്കാവിലെ അമ്മന്‍കുടം
നാഗത്താന്‍ കാവിലെ പുള്ളോര്‍ക്കുടം
അന്തിക്കു പണികഴിഞ്ഞെത്തുന്നൊരാണിന്റെ
ഉള്ളു തണുപ്പിക്കും കള്ളിന്‍ കുടം...
കുടമേതായാലും വോട്ടു മതി
കുടമെന്ന ചിഹ്നമൊന്നോർത്താല്‍ മതി
ചക്കരക്കുടത്തിലു് കയ്യിട്ടാല്‍ പോലും
നക്കിനോക്കാത്തൊരു പഞ്ചപാവം...
കുടമെന്ന ചിഹ്നത്തില്‍ നിക്കണൊരാളിവന്‍
നമ്മുടെ നാടിന്റെ തങ്കക്കുടം
നമ്മുടെ നാടിന്റെ തങ്കക്കുടം

കുത്തുവിളക്കിനു് കുത്തേണം
കുത്തുവിളക്കിനു് കുത്തേണം
ആരോമലുണ്ണിയെ ചന്തു ചതിച്ചതു്
കുത്തുവിളക്കിനു് കുത്തിയല്ലേ..ഇന്നു്
കോമളവല്ലിയെ വിജയിപ്പിക്കേണ്ടതും
കുത്തുവിളക്കിനു് കുത്തിയല്ലേ വോട്ടു്
കുത്തുവിളക്കിനു് കുത്തിയല്ലേ
ഈ മുഖം കാണുമ്പോള്‍ പിന്നെയും പിന്നെയും
ഭൂമുഖത്താരുമേ വോട്ടു ചെയ്യും സത്യം
ഭൂമുഖത്താരുമേ വോട്ടു ചെയ്യും
ആമുഖം വേണ്ടാത്ത കോമളവല്ലി ഞാന്‍
ആയിരം കൊല്ലമീ നാടു വാഴും
പതിനായിരം കൊല്ലമീ നാടു വാഴും


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts