ആണ്ടെ ലോണ്ടെ (ഇവന്‍ മേഘരൂപന്‍ )
This page was generated on April 27, 2024, 6:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംശരത്
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍ര‌മ്യാ നമ്പീശൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രകാശ് ബാരെ
ഗാനത്തിന്റെ വരികള്‍
Last Modified: April 05 2012 23:16:08.

ആണ്ടേലോണ്ടേ നേരേ കണ്ണിലു്
ചന്തിരന്റെ പുലാലാണേ
കണ്ട പാടേ നാണം കൊണ്ടേ....ഓ...
(ആണ്ടേലോണ്ടേ...... )
ആരോമലാമ്പലമൊട്ടിനു് പൂന്തേനിറ്റാ-
നല്ലി വിരിഞ്ഞേ......
ആരോമലാമ്പലമൊട്ടിനു് പൂന്തേനിറ്റാ-
നല്ലി വിരിഞ്ഞേ......
ഓ......ഓ......ഓ......
(ആണ്ടേലോണ്ടേ...... )

ആനമലഞ്ചെമ്പകം പൂത്തേ ഓ.....
ആനമലഞ്ചെമ്പകം പൂത്തേ
പൂക്കാനെന്നേ കാലമൊരുക്കീ
കൂടണയാൻ പോണില്ലന്നല്ലേ
കൂരാംകിളി കൂവി വിളിച്ചേ
ഊരും ചുറ്റി ഉങ്ങുമരത്തിന്റെ കീഴെക്കൂടെ
വീശി വരുന്നേ എങ്ങും നിൽക്കാതെങ്ങോ പറന്നേ
കണ്ടേടം തെണ്ടാനീയെന്നെയും കൊണ്ടുപോണേ
ഓ......ഓ......ഓ......
(ആണ്ടേലോണ്ടേ...... )

ഓർമ്മകളെ സ്വന്തമാക്കണ്ടേ
നെഞ്ചിലേറ്റിയിക്കിളി കൂട്ടണ്ടേ....
സ്വപ്നങ്ങളെ കണ്ണാരം പൊത്തി
തൊട്ടറിഞ്ഞു തോളിലേറ്റണ്ടേ....
നേരേ നേരായ് പായും നിളയുടെ
മാറിൽ തുള്ളാൻ ഓളങ്ങളാകാൻ
എങ്ങും തങ്ങാതൊന്നായി
എന്നിനി വെള്ളിമാൻ കുന്നേറി
എന്റെയീ ഭൂമി കാണും....
ഓ......ഓ......ഓ......
(ആണ്ടേലോണ്ടേ...... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts