കാവിലമ്മേ (ഉമ്മിണിത്തങ്ക )
This page was generated on May 21, 2024, 10:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഗംഗ
ഗായകര്‍പി ലീല ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:27.
 
ആ‍..ആ...

കാവിലമ്മേ കാവിലമ്മേ കാത്തുകൊള്ളണേ
ഞങ്ങളെ കാത്തുകൊള്ളണേ
(കാവിലമ്മേ)

ചന്ദനത്തിന്‍ മുഴുക്കാപ്പു ചാര്‍ത്തിടാമമ്മേ
ഞങ്ങള്‍ ചാര്‍ത്തിടാമമ്മേ
(ചന്ദനത്തിന്‍ )
ചക്കരക്കുടമഞ്ചാറു വെച്ചിടാമമ്മേ കാവിലമ്മേ (2)
കാവിലമ്മേ കാവിലമ്മേ കാത്തുകൊള്ളണേ

കന്നിനെല്ലിന്‍ മണിയൊരുക്കി കാവിലൂട്ടിടാം
ഞങ്ങള്‍ കാവിലൂട്ടിടാം
(കന്നിനെല്ലിന്‍ )
പൊന്നിന്‍ മാലയുരുക്കി നടയില്‍‍ തന്നിടാമമ്മേ
കാവിലമ്മേ
(പൊന്നിന്‍ )
കാവിലമ്മേ കാവിലമ്മേ കാത്തുകൊള്ളണേ

കസവുപട്ടും കൈവിളക്കും കാഴ്ച തന്നില്ലേ
ഞങ്ങള്‍ കാഴ്ച തന്നില്ലേ
(കസവുപട്ടും )
കരിമുടിക്കും മലരടിക്കും കൈ വണങ്ങില്ലേ
കാവിലമ്മേ
(കരിമുടിക്കും )

(കാവിലമ്മേ) (2)
അ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts