മനസ്സൊരു നാട്ടുപെണ്ണിനെ (അച്ഛന്റെ ആണ്‍‌മക്കള്‍ )
This page was generated on April 25, 2024, 12:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജാസ്സി ഗിഫ്റ്റ്‌
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 19 2012 19:20:10.
 
(സ്ത്രീ) അ...

(സ്ത്രീ) മനസ്സൊരു നാട്ടുപെണ്ണിനെപ്പോലേറേ നാളായി
മുട്ടുന്നു നിന്‍ നെഞ്ചില്‍
ഒരു പാട്ടുമീട്ടി നീയെന്നോടു കൂടാന്‍
മുത്തുന്നു നിന്‍ ചുണ്ടില്‍
ഇന്നിതായുള്ളലിഞ്ഞു വരവായി
ഒരു കാട്ടുപൂഞ്ചോല നീ
കരളിന്റെ താഴു്വരയിലെ
കുളിരുള്ള കുഞ്ഞരുവി നീ
(പു) എന്‍ കണ്‍കോവിലില്‍ ഒരു മീനാക്ഷി നീ
എന്‍ തെങ്കാശിയൂരില്‍ പുതുപൊങ്കല്‍പ്പെണ്ണേ
ഇളനീര്‍മൊഴിയെന്‍ ശ്വാസമായ കാറ്റായി വീശി വാ

(സ്ത്രീ) (മനസ്സൊരു )

(പു) ഇന്നോളമെന്നും ഇണയെന്റെ കണ്ണില്‍
കണിപോലെ മിന്നി നില്‍ക്കു ദീപനാളങ്ങളാണു നീ
(സ്ത്രീ) പുതുപുണ്യമോടെ പുലരേനുമരികെ
മണമുള്ള സ്നേഹവാസന്തശാഖി പൂക്കുന്ന പോലെ നീ
(പു) കല്ലോലമായെന്‍ മെയ്യിലൊഴുകും ധാര നീ
(സ്ത്രീ) കാതോരമിനിയും രാഗമരുളും വേണുവേ
(പു) മേടമുണരണ പോലെ
(സ്ത്രീ) ഇനി മിന്നുന്ന മിഴിയുടെ മുന്നില്‍
(ഡു) ഇളനീര്‍മൊഴി എന്‍ ശ്വാസമായ കാറ്റായി വീശി വാ

(പു) (മനസ്സൊരു )

(പു) ഓ... എന്‍ കാതലേ നീ പുതുസേലയോടേ
ഉയിരാകെ സാന്തു്സെവപ്പാണ റോജരാജാത്തി പോലെ
(സ്ത്രീ) ഉംഉം... പനിനീരു പോലെന്‍ കനവിന്റെ ഇതളില്‍
മധുരങ്ങളാകെയൂറുന്ന കണ്ടതേയില്ല തുമ്പി നീ
(പു) തൈമാസമാന്നാ തേനിയഴകിന്‍ പൂവു് നീ
(സ്ത്രീ) തേന്‍വാക്കു് പൊഴിയും എന്റെയുയിരില്‍ മാരി നീ
(പു) ഏകാജനദിയുടെ മേലേ
(സ്ത്രീ) മഴപെയ്യുന്ന മുകിലല പോലെ
(ഡു) ഇളനീര്‍മൊഴി എന്‍ ശ്വാസമായ കാറ്റായി വീശി വാ

(സ്ത്രീ) (മനസ്സൊരു )
(ഡു) (ഉള്ളലിഞ്ഞു )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts