വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ആശ രമേഷ് |
ഗായകര്‍ | മധു ബാലകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സായികുമാർ ,ശ്രീജിത്ത് രവി ,കല്‍പ്പന |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 03 2012 05:10:36.
ആ....ആ....ആ.... പകലേ നീ പലകുറി മാഞ്ഞില്ലേ പറയൂ നിന്‍ നിറമിഴി തോരില്ലേ എരിവേനല്‍ച്ചൂടുരുകീടും പിടയും വെൺപ്രാവേ നീ മിഴിനീരില്‍..ആ.... മിഴിനീരില്‍ നനയും..അരുതേ...അരുതേ... പകലേ നീ പലകുറി മാഞ്ഞില്ലേ പറയൂ നിന്‍ നിറമിഴി തോരില്ലേ.. താരാട്ടിന്നീണം... കാതില്‍ തേൻമഴയായി പൂങ്കാറ്റിന്‍ ഗീതം താനേ പെയ്തൊഴിയുന്നു തങ്കക്കൊലുസ്സിന്റെ തൊങ്ങലുകള്‍ തിങ്കള്‍ക്കല മിന്നും പൊന്നൊളിയോ ഏതോ...ഏതോ.... ഓ...പകലേ നീ പലകുറി മാഞ്ഞില്ലേ പറയൂ നിന്‍ നിറമിഴി തോരില്ലേ.. ജന്മത്തിന്‍ പുണ്യം മുന്നില്‍ തെളിനീരായി കാലത്തിന്‍ കൈയില്‍ കര്‍മ്മം പൂവണിയുന്നു.. കുഞ്ഞിക്കുറുമ്പിന്റെ കൊഞ്ചലുകള്‍ മഞ്ഞുമഴ തോല്‍ക്കും പൊന്‍ ചിരികള്‍ ഏതോ..ഏതോ.... (ഓ...പകലേ നീ...) |