റബിയാ [ മാമ്പൂ മണമുള്ള ] (മഴവില്ലിനറ്റം വരെ )
This page was generated on April 27, 2024, 5:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംദീപാങ്കുരന്‍
ഗാനരചനകൈതപ്രം
ഗായകര്‍ഉദിത് നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 07 2012 03:28:00.

മാമ്പൂ മണമുള്ള മലനാടു്
നീയൊരു മാപ്പിളപ്പെൺകിടാവു്
മൊഞ്ചുള്ള മാപ്പിളപ്പെൺകിടാവു്...

തനന തന്നന്നന്നാ...തന്നന്നന്നാ
തനന തന്നന്നന്നാ...തന്നന്നന്നാ
റാബിയാ ആ...റാബിയാ....ആ റാബിയാ
തനന തന്നന്നന്നാ...തന്നന്നന്നാ
റാബിയാ ആ...റാബിയാ....ആ റാബിയാ
ചിരിച്ചുകളിച്ചുകൊഞ്ചി മെരുക്കിമയക്കിയെന്നെ
പിടിച്ചെന്നു കരുതല്ലെ റാബിയാ
പടക്കപ്പുരയ്ക്കുമേലെ തീയിട്ട ചേലൊത്തു
കലകല കലമ്പല്ലെ റാബിയാ...
തനന തന്നന്നന്നാ...തന്നന്നന്നാ
റാബിയാ ആ...റാബിയാ....ആ റാബിയാ

അലുക്കിട്ട മണിക്കൊലുസ്സേ
കൊലുസ്സിട്ട മണിക്കുറുമ്പേ
നീ പത്തായപ്പുരയുടെ കുത്തായ പടിയേറി
എത്തിക്കൊത്തിക്കേറിവരല്ലേ പട്ടാപ്പകലത്തു്
ആരാനും കണ്ടാലോ...കണ്ടോരു ചിരിച്ചാലോ
നിന്റെ കിലുകിലെ കൊലുസ്സൊന്നു
ചിലുചിലെ ചിലമ്പുമ്പോൾ
കാണാക്കണ്ണും കണ്ടേ നിൽക്കും
കാണാമറയത്തായ്...
റാബിയാ...ഓ...റാബിയാ...

ആത്തരം മൊഹബ്ബത്തു്...ആശിച്ച കിസ്മത്തു്
നീ മഴവില്ലിന്നഴകുള്ള മാനത്തെ പെൺകൊടി
നിറമുള്ള നൂലിട്ടു് സ്വയമായി തുന്നിയ സ്നേഹത്തൂവാല
മൊഞ്ചത്തി മണിത്തത്തേ..കൊഞ്ചുന്ന കുയിലാളേ
മാമലപ്പാരിലെ മാപ്പിളപ്പാട്ടിന്റെ
തപ്പും തുടിയും തട്ടിത്തട്ടി മയക്കും നിന്നെ ഞാൻ..ഓ...

തനന തന്നന്നന്നാ...തന്നന്നന്നാ
തനന തന്നന്നന്നാ...തന്നന്നന്നാ
റാബിയാ ആ...റാബിയാ....ആ റാബിയാ
(ചിരിച്ചുകളിച്ചുകൊഞ്ചി.....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts