നിഴല്‍ മാത്രം (വെനീസിലെ വ്യാപാരി )
This page was generated on April 25, 2024, 4:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംബിജിബാല്‍
ഗാനരചനകൈതപ്രം
ഗായകര്‍നന്ദു കർത്താ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 08 2012 18:32:55.
 
നിഴല്‍ മാത്രം പിന്നില്‍
വിധി മാത്രം മുന്നില്‍
യാത്രാമൊഴികളോടെ തീരങ്ങള്‍ തേങ്ങുമ്പോള്‍
കരളുരുകി വീണു നിറമൗനം
(നിഴല്‍ മാത്രം )

എല്ലാമെല്ലാം വ്യാപാരം
കിലുങ്ങണം നാണയം
(എല്ലാമെല്ലാം )
ഹൃദയം വില്‍ക്കാത്തിയ വ്യാപാരി
നിന്റെ മനസ്സിന്‍ വ്രണിതതന്ത്രികളില്‍
മൂകസാന്ദ്രം കേള്‍ക്കയാണാ
കരളുരുകി വീഴും നിറമൗനം
(നിഴല്‍ മാത്രം )

തപം ചെയ്യുന്നു സൂര്യകാന്തി സൂര്യനെ
സൂര്യനെ
(തപം )
രാവിന്‍ കാരാഗാരം പ്രിയനെ പുല്‍കുമ്പോഴും
തപസ്സു ചെയ്യുന്നു
പുലരുവോളം കാത്തിരുന്നവള്‍
മിഴി നിറയ്ക്കുന്നു പ്രീയമോടേ
(നിഴല്‍ മാത്രം )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts