മൊഴികളും (പത്മശ്രീ ഭരത് ഡോ സരോജ് കുമാര്‍ )
This page was generated on May 8, 2024, 12:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംദീപക്‌ ദേവ്‌
ഗാനരചനകൈതപ്രം
ഗായകര്‍ഹരിചരൻ ശേഷാദ്രി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മം‌മ്ത മോഹൻ‌ദാസ് ,ശ്രീനിവാസൻ ,ഫഹദ് ഫാസില്‍ ,വിനീത്‌ ശ്രീനിവാസന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 11 2013 04:54:05.

മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്
തിരകളും തീരവും ഹൃദയവും വാചാലമായ്
തമ്മില്‍ തമ്മില്‍ ഓര്‍മ്മകള്‍ ആരും കാണാതെ പൂവണിഞ്ഞു...
ഇളംതെന്നലേ മഞ്ഞുപൂക്കളെ കുളിരോളമേ നിറവാനമേ
ഇതുമുന്‍പു നാം പ്രണയാര്‍ദ്രമായ് പറയാന്‍ മറന്ന കഥയോ...
മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്

പൂവേ പൂവെന്നൊരു വണ്ടിന്‍ ചുണ്ടു വിളിച്ചു.. മെല്ലെ വിളിച്ചു..
നിന്നോടിഷ്ടമെന്നു പൂവിനോടു മൊഴിഞ്ഞു... ഉള്ളം മൊഴിഞ്ഞു..
അനുരാഗം ദിവ്യം അനുരാഗം ആരുമറിയാക്കനവായ്
അവന്‍ ഇന്നുമീ മലര്‍വാടിയില്‍ സ്നേഹപ്പൂവേ നിന്നെത്തേടി അലയുന്നിതാ..
ഇളംതെന്നലേ മഞ്ഞുപൂക്കളേ കുളിരോളമേ നിറവാനമേ
ഇതുമുന്‍പു നാം പ്രണയാര്‍ദ്രമായ് പറയാന്‍ മറന്ന കഥയോ...
മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്

കാണാനേരത്തൊന്നു കാണാന്‍ നെഞ്ചു പിടഞ്ഞു ഏറെ പിടഞ്ഞു
ഹോ മിണ്ടാനൊന്നു കൊതി പൂണ്ടിട്ടുള്ളുതുടിച്ചോ എന്നേ നിനച്ചോ
ഏതോ രാത്രിമഴ ചില്ലിന്‍ മാളികയില്‍ നീ എന്നെ തിരഞ്ഞോ
അറിയാതെ എന്നുള്ളറിയാതെ വന്നു
മനസ്സിന്റെ മയില്‍‌പീലി ഉഴിയുന്നുവോ
മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്
തിരകളും തീരവും ഹൃദയവും വാചാലമായ്
തമ്മില്‍ തമ്മില്‍ ഓര്‍മ്മകള്‍ ആരും കാണാതെ പൂവണിഞ്ഞു...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts