എന്നും നിന്നെക്കാണാന്‍ (ലക്കി ജോക്കേഴ്സ് )
This page was generated on April 26, 2024, 7:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍അല്‍ഫോന്‍സ് ജോസഫ് ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:33.

ഓമിയോ മിയാകി മാതോ

എന്നും നിന്നെക്കാണാന്‍ കാത്തിരുന്നു ഞാന്‍
എന്നും നിന്നെമാത്രം ഓര്‍ത്തിരുന്നു ഞാന്‍
ഇരവുകളില്‍ പകലുകളില്‍ ആകാശ തീരത്ത് നാം പോയി മുകിലരികേ
മിടിക്കുമെന്റെ മനസ്സിനകത്തു ഞാന്‍ തനിച്ചു നിന്നെ വിളിച്ചു വരുത്തീടാം
ഒളിച്ചുവച്ചതെനിക്കു പകുത്തു നീ തരാമോ

ആശാദീപം പൂക്കുന്ന മീനാരം പോലെ ഈ
കന്നിപ്പെണ്ണിന്‍ മുന്നില്‍ നില്‍ക്കാം ഞാന്‍
മീനാരത്തില്‍ ചായുന്ന മായാമേഘം പോല്‍
എന്നെന്നും വന്നാ മാറില്‍ ചായാം ഞാന്‍
അമ്മാനചെമ്മാനക്കുന്നിനരികത്തെ മൂവന്തിച്ചിങ്കാരച്ചെപ്പു കവിഞ്ഞിട്ട്‌
പെയ്തില്ലേ സിന്ദൂരമിന്നു നറുമഴയായ്
(കോറസ്) ഓ സയാംഗ് ഓ സയാംഗ് കു ദതാംഗ് ദതാംഗ് താരി താരി
ഓ താരി സിലാ താരി സേനാംഗ് സേനാംഗ്

തമ്മില്‍ തമ്മില്‍ കാണാത്ത ദൂരത്തായാലും നിന്‍
ചിത്രം നോക്കി സ്വപ്നം കാണും ഞാന്‍
കാണാദൂരത്തായാലും നോട്ടം വീഴുമ്പോള്‍
ചിത്രത്തില്‍ നിന്നും ജീവന്‍ വയ്ക്കും ഞാന്‍
സന്ചാരിപ്പഞ്ചാരക്കിളി കരളിലെ മഞ്ചാടിത്തുഞ്ചാനക്കൊമ്പിലിരുന്നിട്ട്
കൊഞ്ചിലെ പുന്നാരക്കഥ കളമൊഴിയായ് (൨)
(കോറസ്) ഓ സയാംഗ് ഓ സയാംഗ് കു ദതാംഗ് ദതാംഗ് താരി താരി
ഓ താരി സിലാ താരി സേനാംഗ് സേനാംഗ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts