തീം സോംഗ് (കാസനോവ )
This page was generated on April 28, 2024, 11:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഗോപി സുന്ദർ
ഗാനരചനലഭ്യമല്ല
ഗായകര്‍മോഹന്‍ ലാല്‍ ,ഗോപി സുന്ദർ ,പ്രിയ ഹിമേഷ് ,റെനിന
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:30.

ഞാൻ കാസനോവ,
പ്രണയിച്ച് കൊതിതീരാത്തവനെന്നർത്ഥം.
സ്വന്തം പേരല്ല, വീണ പേരാണ്.
ഇന്നലെയും മഴ പെയ്തിരുന്നു,
ഇന്നലെയും ഉദയാസ്തമയങ്ങൾ ഉണ്ടായിരുന്നു.
പക്ഷെ, അവയൊന്നും എന്‍റെതായിരുന്നില്ല,
എനിക്കു വേണ്ടിയായിരുന്നില്ല.
കാരണം ഇന്നലെ ഞാൻ പ്രണയം അറിഞ്ഞിരുന്നില്ല.
ഇന്നെപ്പൊഴോ എന്നിലുണർന്ന പ്രണയത്തിലൂടെ ഞാനറിയുന്നു,
മഴയ്ക്ക് അവളുടെ ഗന്ധമാണ്,
സൂര്യരശ്മികൾ അവളുടെ സ്പർശനമാണെന്ന്.
പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന,
അസുരനെ പോലും സ്വപ്നം കാണാൻ പഠിപ്പിക്കുന്ന പ്രണയം.
ആ ഭാഷയിൽ സംസാരിച്ചു തുടങ്ങുമ്പോൾ
ഓരോ ദിവസവും നേരത്തെ തുടങ്ങട്ടേ എന്നാശിച്ചു പോകുന്നു,
പകലുകൾ അവസാനിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു പോകുന്നു.
ഏത് ജീവജാലത്തിനും മനസ്സിലാകുന്ന ഭാഷ,
ഏറ്റവും വലിയ പ്രാർത്ഥന.



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts