തൂവെള്ളി കസവുള്ള (കലികാലം )
This page was generated on April 27, 2024, 1:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഔസേപ്പച്ചൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2012 02:37:52.

ആ....ആ...ആ....ആ....

തൂവെള്ളിക്കസവുള്ള പൂനിലാപ്പുടവ നെയ്തു
ഭൂമിയെ ചാര്‍ത്തുന്ന തിങ്കളേ...
തൂവെള്ളിക്കസവുള്ള പൂനിലാപ്പുടവ നെയ്തു
ഭൂമിയെ ചാര്‍ത്തുന്ന തിങ്കളേ...
ഉറക്കത്തില്‍ ചിരിക്കുന്ന കുരുക്കുത്തികുഞ്ഞുമുല്ല-
ക്കൊരു മുത്തം മണിമുത്തം നല്‍കാന്‍ വാ....
തൂവെള്ളിക്കസവുള്ള പൂനിലാപ്പുടവ നെയ്തു
ഭൂമിയെ ചാര്‍ത്തുന്ന തിങ്കളേ......

മാൻ‌കിടാവുറങ്ങുന്ന മാറിലെ വാത്സല്യ-
ത്തേന്‍കുളിര്‍ പകര്‍ന്നു തരൂ....ഓ....
മാൻ‌കിടാവുറങ്ങുന്ന മാറിലെ വാത്സല്യ-
ത്തേന്‍കുളിര്‍ പകര്‍ന്നു തരൂ.....
രാക്കുയില്‍ക്കുഞ്ഞിനു നിന്‍ താമരക്കുമ്പിളിലെ
പാല്‍ക്കഞ്ഞി പകര്‍ന്നു തരൂ...
മേഘത്തിന്‍ മഞ്ചലിൽ നീ ഇറങ്ങിവരൂ...
തൂവെള്ളിക്കസവുള്ള പൂനിലാപ്പുടവ നെയ്തു
ഭൂമിയെ ചാര്‍ത്തുന്ന തിങ്കളേ.....

ദേവമന്ദിരത്തിലെ സോപാനഗായകനാം
ദേശാടനക്കിളിയേ.....
മാ..മഗരിസരിമപാ
മപസനി രിനി സധാപ മപധമാപ
ധധപമ ധപമാരീ
മ പ ഗമപ സനീ
നീ നിനി നിസാ മമമ മധപാ
നിനി നിനിസ
മരിപമ ധപസനി സരി സാസസാ
സാസാ സനിധപമപ സനിധപ
മഗധപ മഗധപ മപമാരീ
രിരിമമ രിരിമപ മമധധ പപ സസ
നിസരി നിരിസ നിരിസാമാരീ
മമരിസ നിസരി നിരി സാനീ
ധപമപ സാനിരീ ധപ മഗ
നിസരിമപ സനിധപ മപനിസ
നിസരിമപ സനിധപ മപനിസ
നിസരിമപ സനിധപ മപനിസ.....
ആ..........

ദേവമന്ദിരത്തിലെ സോപാനഗായകനാം
ദേശാടനക്കിളിയേ.....
നോവും കരളില്‍ വാഴും പാവം കിളിമകൾ‌ക്കു്
ദാഹനീര്‍ പകര്‍ന്നു തരൂ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts