വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | അഫ്സല് യൂസഫ് |
ഗാനരചന | അനില്‍ പനച്ചൂരാന്‍ |
ഗായകര്‍ | സിസിലി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 10 2013 04:35:21.
പുതിയ കുടുംബത്തിൻ കതിരുകളുയരുന്നു തിരുസഭ വിജയത്തിൻ തൊടുകുറിയണിയുന്നു...(2) പുണരും പുതുമണം കലരും മധുകണം പുണരും പുതുമണം കലരും മധുകണം... ഒരു കൊലുസ്സിൻ ചിരിമണികൾ അനുപമപദലാസ്യമേളമായ് ഉണരുമീ വേളയിൽ പുണരും പുതുമണം കലരും മധുകണം പുണരും പുതുമണം കലരും മധുകണം... ഇരവും പകലും ഒരു മാത്രയായ് കളിയും ചിരിയും ഒരു കാവ്യമായ് തളിരും കുളിരും തരു ശാഖയിൽ വിടരും മലരിൻ മൃദുശോഭകൾ... ഒരു നിലാ വിരിയുമായ് അഴകിന്റെ രാത്രി- വന്നണഞ്ഞു താരകം നോക്കവേ... പുണരും പുതുമണം കലരും മധുകണം പുണരും പുതുമണം കലരും മധുകണം... മറയും നാളിൽ നെടുവീർപ്പുകൾ പറയാതറിയും മനനോവുകൾ മറിയും തോണിയിൽ ഒരു വേദന മുറിയും ഹൃദയം ഒരു കാമന ഒലിവുമായ് വരികയായ് തണുവിന്റെ ആർദ്രമാം വിരൽ തൊടുന്നിതാ സ്നേഹമായ്... (പുണരും..) |