വിശദവിവരങ്ങള്‍ | |
വര്‍ഷം | 2003 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:18.
പാതി മായും ചന്ദ്രലേഖേ രാവുറങ്ങാന്‍ വൈകിയോ ?... പാതി മായും ചന്ദ്രലേഖേ രാവുറങ്ങാന്‍ വൈകിയോ ? നോവറിഞ്ഞും മെയ് മെലിഞ്ഞും പ്രാവുപോല്‍ നീ തേങ്ങിയോ ? നെഞ്ചിലേതോ സ്നേഹമന്ത്രം പെയ്തിറങ്ങും ഓര്‍മ്മ പോലെ എന്തിനീ സാന്ദ്രമാം മൌനം ? (പാതി മായും ) മുള്ളിന്റെയുള്ളില്‍ വിരിഞ്ഞൊരു പൂവിനെ വാസന്തമായ് വന്നു താരാട്ടാം താനേ നനഞ്ഞു പിടഞ്ഞൊരു കണ്‍കളില്‍ സാന്ത്വനമായ് വന്നു കൂടേറാം കാത്തു നില്പ്പൂ കനിമഞ്ഞിലൊരായിരം കാര്‍ത്തിക താരകള്‍ നിനക്ക് വേണ്ടി (പാതി മായും) പിന്നെയുമെന്‍ കിളിവാതിലിനരികില്‍ വന്നുദിക്കുന്നൊരെന് വാര്‍തിങ്കളേ എന്തിനെന് മാറിലുരുമ്മിയുണര്ത്തി നീ സങ്കടക്കാടിന്‍ സംഗീതം ഒന്ന് പാടാന്‍ മറന്നെങ്കിലും നിന്റെയീ കുഞ്ഞു മണ്കൂരയില് കൂട്ടിരിക്കാം..... കൂട്ടിരിക്കാം ..... (പാതി മായും) |