വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | ഇളയരാജ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | ശ്രേയ ഘോഷാൽ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,മല്ലിക ,രാഹുൽ പിള്ള |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:16.
ആവണിത്തുമ്പീ താമരത്തുമ്പീ (2) മാറത്തും തോളത്തും ചാഞ്ഞിടാതെ ഓ മായക്കാരൻ നീ കണ്മുന്നിൽ മാഞ്ഞതെന്തേ എങ്ങു നീ പോകിലും കിങ്ങിണി കേൾക്കുന്നു ഇന്നുമെൻ പ്രാണനിൽ തങ്ങിടും സൗഭാഗ്യങ്ങൾ നീ തന്നു ഈ ചിരി പാൽചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി (2) (ആവണിത്തുമ്പി.....) പിണങ്ങല്ലേ കിണുങ്ങല്ലേ ഉണ്ണി തങ്കത്തിങ്കൾത്താലം നിനക്കു ഞാൻ തന്നാലോ (2) ചോലമയിലമ്മേ പീലി തരുകില്ലേ നീലമുകിലമ്മേ മാരി വിതറില്ലേ ആലിലകൾ മേളം തീർക്കും താളം മൂളൂ പൂങ്കാറ്റേ നീ ഈ ചിരി പാൽ ചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി (ആവണിത്തുമ്പി.....) പിച്ച വെയ്ക്കും കുഞ്ഞിളം കാൽ മുന്നിൽ മണ്ണിൽ മന്ദം മന്ദം അഞ്ചിതൾപൂ കാണാറായ് (2) കന്നിവെയിലമ്മേ കമ്മലണിയില്ലേ പാലരുവിയമ്മേ പാദസരമില്ലേ പൂമഴയിൽ വാനം തൂകും ഊഞ്ഞാലാടൂ പൂമുത്തേ നീ ഈ ചിരി പാൽചിരി പൂക്കണി ഈ മൊഴി തേന്മൊഴി പൂത്തിരി (ആവണിത്തുമ്പി.....) |