മച്ചിലക്കാവിലെ (ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് )
This page was generated on April 28, 2024, 6:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംലീല ഗിരീഷ് കുട്ടൻ
ഗാനരചനശ്രീപ്രസാദ്
ഗായകര്‍എം ജി ശ്രീകുമാർ ,ദുർഗ്ഗ വിശ്വനാഥ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍റീമ കല്ലിങ്കൽ ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:17.
 അത്തിപ്പുഴയുടെ നെഞ്ചിലെ കല്ലില് പെണ്ണ് തിരി തെളിച്ചേ
കല്ലിൽ തെളിഞ്ഞ തിരിയുടെ ചങ്കിലീ കണ്ണീരിന്റുപ്പ് കണ്ടേ
പെണ്ണിന്റുള്ള് പോലെ പൊന്നും പുടവയും ഇരട്ടക്കല്ലു കളഞ്ഞ് വെച്ച്
പെണ്ണിനു മംഗളയോഗം തെളിഞ്ഞത് നാടിനു കാതിൽ പഴം കഥയായ്

പൊന്നൊരുക്കി ഏലേലങ്കടി പൂവൊരുക്കി ഏലേലങ്കടി
പെണ്ണൊരുങ്ങി ഏലേലങ്കടി തേരിറക്കീ ഏലേലങ്കടി

ഹേയ് ആറായിരപ്പറ
ഹേയ് ആറായിരപ്പറ സദ്യയൊരുക്കി ആയിരം മേളത്തുകിലടി പൊങ്ങി
ആളും കുരവയും മേലേ മുഴങ്ങി ആറും അറുപതും ഒന്നായിറങ്ങി
ആളും കുരവയും മേലേ മുഴങ്ങി ആറും അറുപതും ഒന്നായിറങ്ങി

മച്ചിലക്കാവിലെ ദേവിത്തറയില് മംഗല പട്ടു വെച്ചേ
താലിപ്പൂ നേദിച്ച് ചന്ദനം വാങ്ങാൻ ചിങ്കാരവേലൻ വന്നേ
പൂന്തളിയുള്ളം നിറഞ്ഞവളങ്ങനെ നാണത്തുകിലണിഞ്ഞേ
രാരിക്കം രാരോ രേരിക്കം രേരോ
തെയ്യോം തക താരോം തിത്തോം തിത്തക താര തികുതിമി താരോ
രാരിക്കം രാരോ രേരിക്കം രേരോ
(മച്ചിലക്കാവിലെ ...)

ആർപ്പോ ഇർറോ ഇർറോ ഇർറോ
കോമരം തുള്ളി കുരവയും കേട്ടേ അക്കരക്കാവുണർന്നേ (2)
പന്തലൊരുക്കി കളവും വരച്ചേ ചീതേവി തറ്റുടുത്തേ (2)
വെറ്റിലപ്പാവും ഭഗവതിത്താലവും കൈയ്യിലൊരുക്കി വന്നേ അവൾ
കൈയ്യിലൊരുക്കി വന്നേ
പൂന്തളിയുള്ളം നിറഞ്ഞവനങ്ങനെ നാണതുകിലണിഞ്ഞേ
ആഹാ നാണതുകിലണിഞ്ഞേ
(മച്ചിലക്കാവിലെ ...)

മൂവന്തിച്ചോപ്പുള്ള ചന്ദനം പോലെ പെണ്ണുമൊരുങ്ങി വന്നേ (2)
പൊന്നു പുടവയും പോക്കു വളകളും മെയ്യിലണിഞ്ഞു വന്നേ (2)
സീമന്തം വാങ്ങാൻ നിക്കണ പെണ്ണിനെ മണ്ണുമനുഗ്രഹിച്ചേ
ഈ നാടുമനുഗ്രഹിച്ചേ
പൂന്തളിയുള്ളം നിറഞ്ഞവളങ്ങനെ താലിച്ചരടണിഞ്ഞേ
ആഹാ താലിച്ചരടണിഞ്ഞേ
(മച്ചിലക്കാവിലെ ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts