വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | ബിജിബാല്‍ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | കാർത്തിക്ക് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:13.
മേഘത്തോപ്പിൽ കൂടുണ്ടാക്കാൻ പാറിപ്പോകും മോഹമേ (2) ഈ മണ്ണിൽ വീഴും വീണ്ടും വീണ്ടും താഴെ കണ്ണും മായും മാറും ഓരില്ലാ പൂവിൻ ഗന്ധം തേടിപ്പോയാൽ കണ്ണീരാറ്റിൽ വീഴും (മേഘത്തോപ്പിൽ...) വെറുതേ പല ജീവിത മത്സര ഗതിവേഗങ്ങൾ മനസ്സിൽ തിര പോലെയടങ്ങാ വ്യാമോഹങ്ങൾ മുതിരരുതേ കോരിയെടുക്കാൻ അലകടലീ കുമ്പിളിനുള്ളിൽ തിരയൊഴിയുമ്പോൾ നേടാമല്പം നനവ് ഈ മണ്ണിൽ വീഴും വീണ്ടും വീണ്ടും താഴെ കണ്ണും മായും മാറും ഓരില്ലാ പൂവിൻ ഗന്ധം തേടിപ്പോയാൽ കണ്ണീരാറ്റിൽ വീഴും (മേഘത്തോപ്പിൽ...) എവിടെ പല വീറുകൾ കാട്ടിയ രാജാക്കന്മാർ എവിടെ ചുടുചോരയൊഴുക്കിയ യോദ്ധാക്കന്മാർ കൊടി കയറും കാലവുമുണ്ടേ അടി പതറും നേരവുമുണ്ടേ ഒരു പിടി മണ്ണായ് ഇവിടെയൊടുങ്ങും സകലം ഈ മണ്ണിൽ വീഴും വീണ്ടും വീണ്ടും താഴെ കണ്ണും മായും മാറും ഓരില്ലാ പൂവിൻ ഗന്ധം തേടിപ്പോയാൽ കണ്ണീരാറ്റിൽ വീഴും (മേഘത്തോപ്പിൽ...) |