നന്നാവൂല്ല (ഡോക്ടർ ലൗ )
This page was generated on March 28, 2024, 11:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംവിനു തോമസ്‌
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍രഞ്ജിത്ത് ഉണ്ണി ,ബെന്നി ദയാൽ ,വിനു തോമസ്‌ ,അഞ്ജു ജോസഫ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,ഭാവന
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2012 02:29:46.
 
താടക നീ ഡാകിനി നീ ഡ്രാക്കുളയും നീ
ജഡയിളകണ കുടിലതയുടേ കൊടുമുടിയും നീ
വേഷം കൊണ്ടാളാകാൻ വന്ന മോളേ
വിഷപ്പല്ലില്ലാതിഴഞ്ഞിടും പെണ്ണു നീയേ
സിംഹം കൊണ്ടാറാടാൻ നിന്ന മോളേ
ആണിൻ കൈത്തണ്ടിൽ ചളുങ്ങിടും പെണ്ണു തന്നെ
ഊരാക്കുടുക്കു നീയേ ഉടുക്കിൻ കുരുക്കു നീയേ
ക്യാമ്പസ് ഡെവിളു നീയേ ഡെവിളിൻ മകളു നീയേ
പാപ്പാനൊന്നു വേണ്ട കുട്ടിയാന തന്നെ നീയേ
നന്നാവൂല്ലാ നന്നാവൂല്ലാ
ചീറ്റി വരും ശൂർപ്പണഖേ നന്നാവൂല്ലാ
വാളെടുക്കല്ലേ ഹാലിളക്കല്ലേ
നാണം കെട്ടാൽ വാഴും നീയോ മൺതരിപ്പെണ്ണ്

ഹേയ് നാട്ടാരേ വീട്ടാരേ കൂട്ടാരേ കേട്ടില്ലേ
ഈ നാക്കിൽ തോക്കാണെന്ന്
ഹേയ് മായാവീ ലുട്ടാപ്പീ നങ്ങേലീ കണ്ടില്ലേ
ഈ കണ്ണിൽ തീയാണെന്ന്
പാഷാണം പിന്നീടും കീടം നീയെന്നെന്നും
ക്യാമ്പസ്സിൽ പത്രാസിൻ വിക്രിക്കായി
ചേലുള്ളോരീക്കാതിൻ മേലെ നീ ചൂടല്ലേ
വൈകാതെ ചെമ്പൂവോ മൂനാലെണ്ണം
ഈ മുറ്റത്തെ കൂട്ടിൽ നീ വീറോടെ മുട്ടയിട്ടു
മോങ്ങല്ലേ കോഴിപ്പെണ്ണേ ഹേയ് ഹേയ്...
നന്നാവൂല്ലാ നന്നാവൂല്ലാ
ചീറ്റി വരും ശൂർപ്പണഖേ നന്നാവൂല്ലാ
വാളെടുക്കല്ലേ ഹാലിളക്കല്ലേ
നാണം കെട്ടാൽ വാഴും നീയോ മൺതരിപ്പെണ്ണ്

ഹെയ് പെണ്ണേ ചിറയല്ലേ വിളയല്ലേ ഞെളിയല്ലേ
ഈ പോക്കോ പൊല്ലാപ്പാകില്ലേ
ഹേയ് ചെക്കാ മുതുചെക്കാ മുതുകേലോ ചൊറിയല്ലേ
ഈ വാക്കിൽ ഈയോം വേകില്ലേ
നീയോ തുള്ളരുതേ ഞാഞ്ഞൂലായവളേ
കലിയോ തുള്ളരുതേ കോലം കെട്ടവനേ
വമ്പടക്കടീ വമ്പടക്കടീ നീ വായാടീ
ഹുങ്കടക്കട ഹുങ്കടക്കട വയ്യാവേലി
തന്തനതാനോ തന്തനതാനോ
തന്താനാനോ തന്താനാനോ തന്തനതാനോ
തന്തനതാനോ തന്തനതാനോ
തന്താനാനോ തന്താനാനോ തന്തനതാനോ
നന്നാവൂല്ലാ നന്നാവൂല്ലാ
ചീറ്റി വരും ശൂർപ്പണഖേ നന്നാവൂല്ലാ (2)
ചീറ്റി വരും ശൂർപ്പണഖേ നന്നാവൂല്ലാ
നന്നാവൂല്ലാ നന്നാവൂല്ലാ
ചീറ്റി വരും ശൂർപ്പണഖേ നന്നാവൂല്ലാ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts