ആലോലം താലോലം (അച്ഛന്‍ )
This page was generated on April 30, 2024, 11:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅലീന അലി അക്ബർ
ഗാനരചനരാമസിംഹൻ (അലി അക്ബർ)
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍തിലകൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:10.
 
ആലോലം താലോലം മൂളല്ലേ
കാതോരം ശ്രുതിയൊന്നു മീട്ടല്ലേ
താളം തേടും സ്നേഹകാവ്യം പോലെ
നേർത്ത തേങ്ങൽ പോലെ
നോവിനലകൾ പോലെ
(ആലോലം .......)

മൗനം വിങ്ങും സ്നേഹ ചിത്രക്കൂട്ടിൽ
കളിചിരി ചൊരിയും കിളികൾ ദൂരെ മായുന്നല്ലോ
ദൂരത്തേതോ വേഗ യന്ത്രത്തേരിൽ
കലപില കൂട്ടും കിളി തൻ തൂവൽ കൊഴിയില്ലെന്നോ
ദേശം മാറും കാറ്റിന്റെ ഭാവം പോൽ
ചാരം മൂടും കാലത്തിൻ കോലങ്ങൾ
(ആലോലം...)

വിണ്ണിൻ മാറിൽ മേഘചിത്രത്തേരിൻ
നനുനനെ പെയ്യും മഴയായ് മോഹമെത്തും നേരം
നനവിൽ കുതിരും മോഹവർണ്ണപ്പട്ടം
വെറുമൊരു കനവായ് മെല്ലെ ദൂരെ മാറിപ്പോയോ
തീരം തേടും യാനത്തിൻ ദാഹം പോൽ
ദാനം തേടും പ്രാണന്റെ വേദനയോ
(ആലോലം...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts