വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | ശ്യാം ,ദീപക് ദേവ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | വിജയ് യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പൃഥ്വിരാജ് സുകുമാരൻ ,അഖില ശശിധരൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:10.
ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ കുടമുല്ലപ്പൂവിരിഞ്ഞൂ അതിലായിരമാശകളാലൊരു പൊൻവല നെയ്യും തേൻവണ്ടു ഞാൻ അലരേ തേൻവണ്ടു ഞാൻ (ഒരു മധുരക്കിനാവിൻ ...) അധരമമൃത ജലശേഖരം നയനം മദനശിശിരാമൃതം ചിരിമണിയിൽ ചെറുകിളികൾ മേഘഗീതമൊഴുക്കി വരൂ പൂഞ്ചുരുൾച്ചായം എന്തൊരുന്മാദം എന്തൊരാവേശം ഒന്നു പുൽകാൻ ഒന്നാകുവാൻ അഴകേ ഒന്നാകുവാൻ (ഒരു മധുരക്കിനാവിൻ.... ) കളഭ നദികളൊഴുകുന്നതോ കനകനിധികളുതിരുന്നതോ പനിമഴയോ പുലരൊളിയോ കാലഭേദമെഴുതിയൊരീ കാവ്യസംഗീതം കന്നിതാരുണ്യം സ്വർണ്ണതേൻകിണ്ണം അതിൽ വീഴും തേൻവണ്ടു ഞാൻ നനയും തേൻവണ്ടു ഞാൻ (ഒരു മധുരക്കിനാവിൻ.. ) |