വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | ഇളയരാജ |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 29 2012 07:53:31.
തൂലികയില്ല വർണ്ണങ്ങളില്ല ഭൂമിയെ ആരെഴുതീ... വീണയുമില്ല പൂങ്കുഴലില്ല നാദത്തെ ആരുണർത്തീ... (തൂലികയില്ല....) ആരറിയില്ലേ...നേരുമറിയില്ലേ... അജന്താ തിരയുന്നു.... അജന്താ തിരയുന്നു.... (തൂലികയില്ല....) ഇന്നല്ലോ നല്ല നാള്... ഈണങ്ങള്‍ നിറഞ്ഞ നാള് ഉണ്മകള് ഒഴിഞ്ഞ നാള്... സുസ്വരങ്ങള്‍ പിറന്ന നാള് ഓഹോഹൊ ഹോഹൊ ഹോഹൊഹോ.... ഓഹോഹൊ ഹോഹൊ ഹോഹൊഹോ.... മിന്നാമിന്നികള്‍ ദീപങ്ങള്‍ പകലിലുറങ്ങാന് പോയിടുമോ... നറുമണമിയലും കുളിര്‍കാറ്റും സ്വരഗീതത്തിലലിഞ്ഞിടുമോ.... മലകള്‍ മാഞ്ഞിടും കല തെളിയും ശിലകളില്‍ ശില്പം പൂത്തുലയും കാലമാം കടലിന് നീലിമയില്‍ കലയുടെ സൂര്യനുയര്‍ന്നു വരും... ചിറകിന് തുടിപ്പുമായ് കിളിമൊഴികള്‍ ചിരിയും കളിയും തൂകി വരും... ജീവനിൽ നിറയും മധുരിമയില്‍ ഹൃദയവല്ലികളും മിഴികളുണർന്നിടും (തൂലികയില്ല....) കണ്ണുകള്‍ തെളിയാ കാലത്തു് കല്പനതീര്ത്തു നവലോകം കണ്ടറിയും പുലര്നേരത്തു് കല്പനകൾക്കോ കണ്ണില്ലാ... ഉള്ളില്‍ കണ്ണു തുറന്നവരേ ... നിങ്ങള്‍ക്കുള്ളൊരു നന്ദിയിതാ... ഉള്ളുരുകിയ മിഴിനീര്മുത്തേ ഉത്തമ സമ്പത്തിനിയുണ്ടോ കാഴ്ച്ചകള്‍ കാണാന്‍ പോണോരേ... കണ്ണിന് താക്കോല്‍ എവിടെപ്പോയ് ഉണ്മകളറിയും നേരത്തു് പ്രണയമുല്ലകളും തിരികളുഴിഞ്ഞിടും.. (തൂലികയില്ല....) |