മിഴികളിൽ മൌനമോടെ (കൊരട്ടിപ്പട്ടണം റെയില്‍‌വേഗേറ്റ് )
This page was generated on April 27, 2024, 1:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഗയസ് ജോൺസൺ
ഗാനരചനഅഫ്സൽ അബ്ദുൾ കരീം ,ഷാജി ,നൌഫൽ
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:10.
 
മിഴികളിൽ മൗനമോടെ എന്റെയുള്ളിൽ നീയും പെയ്തലിഞ്ഞുവോ
കനവതിലെന്റെ ചാരെയായി നിന്നു നീയും പെയ്തലിഞ്ഞുവോ
പെയ്തലിഞ്ഞുവോ....
നൂറു പൊൻതിരികൾ കാത്തു വെച്ചു മിഴി തൂകി നിന്നു വരികിൽ നീ
ദേവരാഗമായ് കാതിൽ മൂളുമൊരു കുഞ്ഞു തെന്നലായ് നീ (2)
പെയ്തലിഞ്ഞുവോ..

ഇളവെയിലായ് ചിരി തൂകവേ മധു നുകരും തേൻവണ്ടു പോൽ
മൂകരാഗമായ് മുന്നിൽ നില്പൂ നീ മോഹമെന്നിലായ് തഴുകാം നിന്നെ
പിന്നിലെന്നെയും നിന്നിൽ നിന്നെയും ഒന്നു പോലൊന്നു കാണുവാൻ (2)
(മിഴികളിൽ...)

ഇമകളിലായ് കുളിരേകി നീ കുളിരേകി നീ
തളിർ ഹൃദയം ഈറൻ സന്ധ്യയിൽ സന്ധ്യയിൽ
അരികിലായ് ശ്രുതി മീട്ടുമോ പൊൻ വീണയായ് നീ ഇന്നെന്നിൽ
രാഗമായ് മൃദുതാളമായ് ഇന്നെന്നിലായ് ചായുമോ (2)
(മിഴികളിൽ...)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts