കൊതിയൂറും നേരത്ത് (പ്രിയപ്പെട്ട നാട്ടുകാരേ )
This page was generated on April 30, 2024, 2:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅജി സരസ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍റിമി ടോമി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കലാഭവൻ മണി ,ലക്ഷ്മി ശർമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:09.
 
കൊതിയൂറും നേരത്ത് മധുവൂറും പൂക്കാലം
അഴകാർന്നിരിക്കുന്ന നേരം
ഹൊയ് അഴകോലും തീരത്ത് മണിമാടം ചാരാതെ
വിളി കാത്തിരിക്കുന്നു ദാഹം
തണു തെന്നൽ കനിഞ്ഞെങ്കിൽ തനുവാകെ തളിരാടും
തുണക്കണ്ണൻ അണഞ്ഞെങ്കിൽ മനമാകെ കതിരാടും
ഹേയ് നിന്നോടത്തലിയുമ്പോൾ കനവിനു മാരിക്കാലം
കൂടെ വാ കളിയാടുവാൻ തുണയാകുവാൻ പൊന്നേ

മന്ദാരത്തൈ മെല്ലെ മൊട്ടിട്ടല്ലോ
ഇനി വൈകാതെ വാ വൈകാതെ വാ രാഗത്തുമ്പീ
മന്ദാരത്തൈ മെല്ലെ മൊട്ടിട്ടല്ലോ
ഇനി വെക്കം വായോ വെക്കം വായോ ചിന്നത്തുമ്പീ
നിൻ നിഴലിൻ തണലിൽ ആലോലമുല്ലയായ്
പടരുന്നു നെഞ്ചം താനേ (2)
ഹേയ് നിന്നോടത്തലിയുമ്പോൾ കനവിനു മാരിക്കാലം
കൂടെ വാ കളിയാടുവാൻ തുണയാകുവാൻ പൊന്നേ

കണ്ണാംതുമ്പീ എന്നെ പറ്റിയ്ക്കല്ലേ
നിന്നെ പുൽകാതെ ഞാൻ പുൽകാമല്ലോ മായത്തുമ്പീ (2)
ചെറുചിരിയിൽ അധരം ആറാടി നിൽക്കവേ
മൊഴിമലരായ് മധുരം പെയ്യൂ (2)
നിന്നോടത്തലിയുമ്പോൾ കനവിനു മാരിക്കാലം
കൂടെ വാ കളിയാടുവാൻ തുണയാകുവാൻ പൊന്നേ

കൊതിയൂറും നേരത്ത് മധുവൂറും പൂക്കാലം
മെയ്യിൽ പുൽകുന്ന നേരം
അഴകോലും തീരത്ത് മണിമാടം ചാരാതെ
വിളി കേട്ടിണങ്ങുന്ന രാഗം
തണു തെന്നൽ കനിഞ്ഞെങ്കിൽ തനുവാകെ തളിരാടും
മണിപ്പെണ്ണായ് അണഞ്ഞല്ലോ മനമാകെ കനിഞ്ഞാടും
ഹേയ് നിന്നോടത്തലിയുമ്പോൾ കനവിനു മാരിക്കാലം
ചാരെ വാ ചിരകാലമായ് വിളി കാത്തിടും പെണ്ണേ
ചാരെ വാ ചിരകാലമായ് വിളി കാത്തിടും പെണ്ണേ


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts