ഇളം തൂവൽ വീശി [സ്ത്രീ] (വന്നു കണ്ടു കീഴടക്കി )
This page was generated on April 18, 2024, 11:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 19 2012 02:32:25.

ഇളംതൂവല്‍ വീശി കളഹംസമേ വാ..
ഇളംതൂവല്‍ വീശി കളഹംസമേ വാ..
നിറം കൊണ്ടു മൂടും കിനാവിന്റെ ഭൂവില്‍
ഒരു നടനകലയുടെ നടയിലൊഴുകിവാ..
ഒരു നടനകലയുടെ നടയിലൊഴുകിവാ..
ലയം...ഒരേ ലയം ഇതില്‍ നീ...നീ...
(ഇളംതൂവല്‍....)

മുറുകുമിഴകളില്‍ നാദം
തുളുമ്പുന്ന നേരം
നിനക്കായ് തീര്‍ക്കുന്നു
ഒരു തങ്കരംഗം...(മുറുകും..)
ഉറങ്ങുന്ന മോഹംകിരണങ്ങള്‍ ചൂടി
ഉറങ്ങുന്ന മോഹം കിരണങ്ങള്‍ ചൂടി
ഗരി മഗ....ഗരി മഗ....
അഴകണി സരണിയില്‍
അരുണിമ പൊതിഞ്ഞിടവേ...
ഗരി മഗ....ഗരി മഗ....
ഗരി സഗ മപ ഗമ പനി സാ..
(ഇളംതൂവല്‍....)

നിരഘനിരഘമാം താളം
മുഴങ്ങുന്ന നേരം
നിനക്കായി കോര്‍ക്കുന്നു
ഒരു രാഗമാല്യം ..(നിരഘ..)
കളിത്തട്ടിലേറി ഹിതം പോലെയാടൂ
കളിത്തട്ടിലേറി ഹിതം പോലെയാടൂ
ഗരി മഗ....ഗരി മഗ....
കരളിലെ വനികയില്‍
കണിമലരിതളിടവേ...
ഗരി മഗ....ഗരി മഗ....
ഗരി സഗ മപ ഗമ പനി സാ..
(ഇളംതൂവല്‍....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts