പൂനിലാമഴ (സ്വപ്നമാളിക )
This page was generated on April 19, 2024, 6:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംജയ് കൃഷ്ണന്‍
ഗാനരചനഅപര്‍ണ്ണ കരിമ്പില്‍
ഗായകര്‍ദിലീപ് രാജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:58.
 പൂനിലാമഴ പെയ്തിറങ്ങീ
ശ്യാമാംബരം വീണ്ടും ആർദ്രയായി
സ്നേഹം തുളുമ്പും നിൻ മുഖം മാത്രം
നിറദീപമായ് മുന്നിൽ തെളിഞ്ഞില്ലല്ലോ
(പൂനിലാമഴ..)

അകലെയൊരാൽമരച്ചോട്ടിലിരുന്ന്
ആരോ പേർ ചൊല്ലി വിളിക്കുന്നല്ലോ
അരികത്തിരുന്നു വന്നെന്റെ കാതിലൊരായിരം
കിന്നാരം പറയാൻ ക്ഷണിക്കുന്നല്ലോ
കിന്നാരം പറയാൻ ക്ഷണിക്കുവല്ലോ
(പൂനിലാമഴ..)

അരികിലൊരായിരം കഥകൾ പറയാൻ
ആതിരപ്പെണ്ണേ നീയെന്നു വരും
ആരും കാണാതരികത്തിരുന്നു
മുത്തം പകരാൻ എന്നു വരും
മുത്തം പകരാൻ എന്നു വരും
(പൂനിലാമഴ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts