അന്തിക്കു വാനിൽ (ബാങ്കോക് സമ്മർ )
This page was generated on April 26, 2024, 9:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഔസേപ്പച്ചൻ
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:00.

ആ.....ആ...ആ....
അന്തിക്കു വാനില്‍ തിരി തെളിക്കാതെന്റെ
അമ്പിളിത്തെല്ലെങ്ങു പോയി..(അന്തിക്കു....)
അമ്മനിലാവിന്റെ കൈ പിടിക്കാതെ
പൊന്നുണ്ണിക്കിടാവെങ്ങു പോയി
കണ്ണല്ലേ എന്റെ കരളല്ലേ
എങ്ങു പോയ്‌....എങ്ങു പോയ്‌ എന്നുണ്ണി..
അന്തിക്കു വാനില്‍ തിരി തെളിക്കാതെന്റെ
അമ്പിളിത്തെല്ലെങ്ങു പോയി....

അരയാലിലകള്‍ കാറ്റില്‍ ഹരിനാമകീര്‍ത്തനം
പതിവായ്‌ ജപിക്കുന്ന ഗുരുവായൂരില്‍..(അരയാലിലകള്‍..)
കുറുമണിക്കുന്നിക്കുരുമണി വാരിച്ചു്
കദളിത്തുലാഭാരം ഞാന്‍ നടത്താം
എന്നുണ്ണിയെ നീ കൊണ്ടുത്തന്നിടുകില്‍....
അന്തിക്കു വാനില്‍ തിരി തെളിക്കാതെന്റെ
അമ്പിളിത്തെല്ലെങ്ങു പോയി....

അകലെയൊരമ്പലനടയില്‍ നിന്നാരുടെ
കുഴല്‍വിളി വന്നു തൊടുന്നപോലെ...(അകലെ...)
ഒരു തരി നേരം തനിച്ചു ഞാന്‍ നിന്നുപോയ്
യമുനയില്‍ പൂക്കള്‍ കൊഴിഞ്ഞപോലെ...
എന്നരികില്‍ നീ വന്നൊന്നു നിന്നപോലെ....
(അന്തിക്കു വാനില്‍......)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts