ഇളം മഞ്ഞിൻ (നിന്നിഷ്ടം എന്നിഷ്ടം II )
This page was generated on April 27, 2024, 3:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകണ്ണൂര്‍ രാജന്‍ ,ഡോ സി വി രഞ്ജിത്ത്
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍വിജയ്‌ യേശുദാസ്‌ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:57.
 
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ
ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം
ഹൃദയമുരളിയിൽ പുളകമേള തൻ
രാഗം ഭാവം താളം
രാഗം ഭാവം താളം

ചിറകിടുന്ന കിനാക്കളിൽ
ഇതൾ വിരിഞ്ഞ സുമങ്ങളിൽ
നിറമണിഞ്ഞ മനോജ്ഞമാം
കവിത നെയ്‌ത വികാരമായ്
നീയെന്റെ ജീവനിൽ ഉണരൂ ദേവാ
(ഇളം മഞ്ഞിൻ....)

ചമയമാർന്ന മനസ്സിലെ
ചാരുസ്വീപവി നടകളിൽ(2)
തൊഴുതുണർന്ന പ്രഭാതമായ്
ഒഴുകി വന്ന മനോഹരി
നീയെന്റെ പ്രാണനിൽ നിറയൂ ദേവീ
(ഇളം മഞ്ഞിൻ....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts