ഇഷ്ടം നിന്നിഷ്ടം (ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇന്‍ ആക്ഷന്‍)
This page was generated on May 8, 2024, 2:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍കാർത്തിക്ക് ,മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീകാന്ത് കൃഷ്ണമാചാരി ,ഹണി റോസ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:54.
 
ഇഷ്ടം നിന്നിഷ്ടം എൻ കാതിലോതുമോ
എന്നും ഞാൻ തേടും അഴകാർന്ന പെൺകിളീ
ഒരു സ്വപ്നം പോലെ ദൂരെ
ഒരു സ്വർഗ്ഗാരാമം പകരം തരുമോ
നിൻ മൊഴികളരുളും സുഖമേ
നെഞ്ചിലൊരു പൂമഴയായി
പൊന്നരളി വിടരും വനിയിൽ സഖി നീ വരുമോ
എന്നോമലായ് അരികെ
(ഇഷ്ടം നിന്നിഷ്ടം...)

മലരുകളിൽ നിറയും മധു മകുടം
ശലഭമതു നുകരും അനുനിമിഷം
അതിലുമതിമധുരം പ്രണയസുഖം
കരളുകളിൽ വഴിയും പുതിയ രസം
പുലരിമഴ നനയാമിനി ഓർമ്മ തൻ കനവിൽ
ഇരവിലിളവേൽക്കാം ഒരു പൊൻകിനാതളിരിൽ
ഇനി നിൻ വഴിയിൽ പൊന്നൂയലിടാൻ ഞാൻ അരികെ വരാം കിളിയേ
നിൻ ചിറകടികൾ കാതോർക്കുകയാണെൻ മാനസമീ വഴിയേ
(ഇഷ്ടം നിന്നിഷ്ടം...)

കവിതയല ഇളകും കളമൊഴിയോ
കനകമൊളി വിതറും നറുചിരിയോ
കവിളിണയിൽ ഉതിരും അരുണിമയോ
മുകിലഴകു നിറയും മുടിയഴകോ
ഇരുമനവുമൊന്നാക്കിയതേതു ചാരുതയോ
ഇരുവരിലുമോരോ പ്രിയ മോഹസാഗരമോ
അതിലോടി വരും തിര പാടി വരും അനുരാഗ രസം തരുമോ
അത് പെൺകിളി തൻ മണിവേണുവിലൂടൊരു പല്ലവിയായ് വരുമോ

ഇഷ്ടം നിന്നിഷ്ടം എൻ കാതിലോതുമോ
എന്നും ഞാൻ തേടും അഴകാർന്നൊരാൺകിളീ
ഒരു സ്വപ്നം പോലെ ദൂരെ
ഒരു സ്വർഗ്ഗാരാമം പകരം തരുമോ
നിൻ മൊഴികളരുളും സുഖമേ
നെഞ്ചിലൊരു പൂമഴയായി
പൊന്നരളി വിടരും വനിയിൽ സഖി നീ വരുമോ
എന്നോമലായ് അരികെ
(ഇഷ്ടം നിന്നിഷ്ടം...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts