ശലഭമായി (സുന്ദര കല്യാണം)
This page was generated on April 25, 2024, 1:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംസേവ്യർ നായത്തോട്
ഗാനരചനറഷീദ് പാറക്കല്‍
ഗായകര്‍ഷൈൻ കുമാർ ,അനുപമ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:50.
 
ശലഭമായ് അണഞ്ഞിടാം ചൊടിയിതളിൻ മധുരം തേടി ഞാൻ
പുളകമായ് നിറഞ്ഞിടാം പുതുമലരിൻ മൃദുലകാന്തിയിൽ (2)
മിഴികളിൽ ഒരു കുളിരല മൊഴികളിൽ ഒരു കടലല
തഴുകിടുമൊരു നിറകല ഒഴുകിടുമഴകിലൊരല
നീയെൻ വീണാതന്ത്രിയിൽ രാഗം മീട്ടാൻ അണയുമോ
(ശലഭമായ്....)

കതിരിടും വർണ്ണകാന്തി നിറയും പൊൻകിനാക്കളിൽ
തളിരിടും മോഹനാമ്പിലുണരും ഹിമകണങ്ങളിൽ (2)
മഴയായ് നിന്നിൽ പെയ്തിറങ്ങാം ഒഴുകാം മോഹമായ്
കുളിരായ് നിന്നിൽ ചേർന്നുറങ്ങാം തഴുകാം തെന്നലായ്
കവിളിണ തഴുകുമൊരിളവെയിൽ കിനാവിലെന്നും ഞാൻ വരാം
കവിത പോലൊഴുകുമീ സുരഭില നിലാവിൻ ഗീതം പാടിടാം
(ശലഭമായ്....)

പ്രിയതരമൊരു നവഗീതിയൊഴുകും പ്രണയകാലമേ
കനവുകൾ അനുദിനം പൂത്തു വിരിയും പുതുവസന്തമേ (2)
അരികിൽ നിന്നും മായരുതേ അഴകിൻ മണികളേ
ഇതിലേ ദിനവും വന്നു പോകൂ പുലരിക്കിളികളേ
അലകളിൽ ഒരു മൃദു കളിവള്ളം തുഴഞ്ഞു തീരം തേടീടാം
മരതകം വിളയുന്നൊരിടങ്ങളിൽ ഒരു ചെറുകൂട്ടിൽ വാണിടാം
(ശലഭമായ്....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts