വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | സേവ്യർ നായത്തോട് |
ഗാനരചന | റഷീദ് പാറക്കല്‍ |
ഗായകര്‍ | യൂനിസ് സിയോ ,രഞ്ജിൻ രാജ് വർമ്മ ,ഷീന |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:50.
റീചാർജ്ജ് അലകളിൽ ആക്റ്റീവാകണ സിംകാർഡുകളോ കാമുകൻ ലൈഫ് ലോംഗ് ഓഫറിൽ വഴുതി വീഴണ സെൽഫോൺ ഉടമയോ കാമുകി (2) ഏയ് പ്രണയിനി പുതിയ റിംഗ്റ്റോൺ പോലെ നീ പഴയ ചൈനീസ് ഹാൻഡ് സെറ്റ് ആകും വരെയും കാർഡിൽ തുടരുമോ (റീചാർജ്ജ്...) പൂമരച്ചോട്ടിലെ പ്രണയങ്ങൾ മറഞ്ഞു രാവിന്റെ നിഴലിൽ കളിചിരി വിരിഞ്ഞു ഉരച്ചു തെളിയുന്ന നമ്പരു പോലെ പ്രേമനാടകം തുടരുകയായ് റാകിപ്പറക്കുന്നൊരു പാട്ടു പഠിച്ചവൾ റാഗിംഗ് തുടരുന്ന കാലങ്ങളായി ഓലപ്പടക്കങ്ങൾ പൊട്ടും പുണ്യദിനങ്ങൾ ബോംബു പൊട്ടിത്തകരുകയായ് കുഞ്ഞിനു പാലു കൊടുക്കാനമ്മ കുപ്പിയും നിപ്പിളും തിരയുകയായി കുഞ്ഞു വളർന്നാൽ മാതാപിതാക്കൾ വൃദ്ധസദനം തേടുകയായി (റീചാർജ്ജ്...) നാമജപമയ സന്ധ്യകൾ കുറഞ്ഞു കാമകദനങ്ങൾ ചാനലിൽ നിറഞ്ഞു മുത്തശ്ശിക്കഥ കേട്ടൊരു ബാല്യം ഫാഷൻ ചാനലിൽ തകരുകയായ് ഹരിതഭരിതമാം ഭൂമിയിൽ മുഴുവൻ ദുരന്ത ദുരിതങ്ങൾ നിറയുകയായി തെളിനീരൊഴുക്കിയ പുഴകളും നദികളും കുടിനീരില്ലാതുഴറുകയായ് താരകങ്ങൾ പൂത്തൊരു വാനം തുളകൾ വീണൊരു സ്വപ്നങ്ങളായ് ദൈവമുണ്ടെന്നോതിയ മാനവർ പുതിയ അവതാരങ്ങളായ് (റീചാർജ്ജ്...) |