സുധാ സുന്ദരി (സഹപാഠി 1975)
This page was generated on April 24, 2024, 12:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംരശ്മി നാരായണൻ
ഗാനരചനഎസ് രാജാറാം
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:46.
 
ഊഹും ഓഹോ ഊഹും ഓഹോ..
ഊഹും ഓഹോ ഊഹും ഓഹോ..
സുധാസുന്ദരി സുധാസുന്ദരി
ഒന്നു വരുമോ നിന്നു തരുമോ
ചുംബനം നൽകാനായ് (2)
ചുടു ചുംബനം നൽകാനായ്
(സുധാസുന്ദരി...)

തങ്കക്കുടമല്ലേ നീ ചക്കരത്തേനല്ലേ
ചന്ദനക്കാട്ടിൽ തത്തിപ്പറക്കുന്ന മുത്തുക്കിളിയല്ലേ
എന്റെ പൊന്നും കുടമല്ലേ (തങ്കക്കുടമല്ലേ..)
തംബുരു മീട്ടി പാറിപ്പറക്കുന്ന വീണക്കിളിയല്ലേ
എന്റെ പൊന്നിൻ കതിരല്ലേ
(സുധാസുന്ദരി...)

ചെമ്പകപ്പൂവല്ലേ നീ മല്ലികത്തേനല്ലേ
പുഷ്പരഥത്തിൽ പൊട്ടിച്ചിരിക്കുന്ന വേളിക്കിളിയല്ലേ
എന്റെ പ്രാണസഖിയല്ലേ (ചെമ്പകപ്പൂവല്ലേ..)
മംഗല്യമാല്യം മാറിൽ പതിയുമ്പോൾ നാണക്കിളിയല്ലേ
എന്റെ കൂട്ടിൽ വരികില്ലേ
(സുധാസുന്ദരി...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts