കിനാവിന്റെ മിനാരത്തില്‍ [M] (ആദാമിന്റെ മകന്‍ അബു )
This page was generated on May 5, 2024, 3:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംരമേഷ് നാരായണ്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഹരിഹരന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സലിംകുമാർ ,കലാഭവൻ മണി ,Sareena Vahab
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:45.
 
കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ
കതിർമണി ഉതിർമണി ഒരുക്കുന്നോ നീ
ചെറുതൂവൽ ചിറകാലെ അനന്തമാം നീലവാനം
അളക്കാനോ കൊതിക്കുന്നു മണിപ്പിറാവേ
(കിനാവിന്റെ...)

വെയിൽച്ചീളുകൾ വെള്ളിമണല്‍പ്പായയിൽ (2)
മനസ്സിലാശ കോർത്തു വെച്ച മണികളെന്ന പോൽ
ജപമാലയാകവേ തുണയാകുമോ വരം
(കിനാവിന്റെ...)

കിനാപ്പീലികൾ കൊച്ചു നിലാത്തുണ്ടുകൾ (2)
കരളിനുള്ളിൽ കൂട്ടി വെച്ച പവിഴമുത്തുകൾ
തിരമാല പോലവേ കുതി കൊള്ളുമീ മനം
(കിനാവിന്റെ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts