റാപ്പുകളുടെ (വാടാമല്ലി )
This page was generated on May 4, 2024, 4:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംശ്യാം ബാലകൃഷ്ണന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍പിജി രാഗേഷ് ,സുർമുഖി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാഹുല്‍ മാധവ് ,റിച്ച പനായ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:40.
 
റാപ്പുകളുടെ വരികൾ ചൊല്ലുക
ചടുലം ചടുലം ചുവടിൽ നീന്തുക
പുതിയ കിടില നടന കലകളാടുക
തക തക തക തക തകതിമി തകജണു
രാക്കിളിയുടേ മകളേ പാടുക
മധുരം മധുരം തനിയെ മീട്ടുക
പഴയ പതിരു ജതികളകലെ മാറ്റുക
ഇനിമുതലുലകിനു ജനിതക സരിഗമ
ലോകമനസ്സിനു ഫ്യൂഷനരുളിയ സംഗീതത്തിൻ ലെസ്സൺസെല്ലാം പഠിച്ചവനേ
വേണമിനിയൊരു വേഗ സ്വരലയമോടെ നാടൻ സിലബസ് നമുക്കുടനേ
പോയില്ലേ മഴയുടെ സംഗീതം
മാഞ്ഞില്ലേ കളകള സംഗീതം
ഭൂലോകം നീളേ മൂളാൻ
ഒന്നായ് പാടാൻ അടിപൊളി സംഗീതം
പാടാൻ വാ മഴയൂടെ പൊന്മാനേ
കൂടാൻ വാ പുഴയുടെ പൂമീനേ
കൈത്താളപെരുമകളോടെ
പോരൂ പോരൂ അഭിനവ മാരാരേ
(റാപ്പുകളുടെ...)

നെല്‍പ്പാടം കൊയ്യാനോ ആളില്ലാതായില്ലേ
കൊയ്ത്തിന്റെ പാട്ടോ പൊയ്പ്പോയില്ലേ
നന്നായി പാകാനോ വിത്തില്ലാതായില്ലേ
നെല്‍പ്പാടങ്ങൾ പാഴായില്ലേ
നനുനിലാവിന്റെ പാലൂറുന്ന വായ്പ്പാട്ടോ കാശിക്കു പോയില്ലേ
മധുരമൂറുന്ന താരാട്ടിന്റെ താളങ്ങൾ വന്യമായില്ലേ
വാണീദേവി നീ താമരപ്പൂവാസലിൽ വൗ വൗ വൗ വൗ വാവൂ
മായേ മായാതെ മാനസത്തിൽ വാഴണേ വൗ വൗ വൗ വൗ വാവൂ

അന്നത്തെ ആറാട്ടം ഇന്നില്ലാതായില്ലേ
മാവേലിപ്പാട്ടോ കേടായില്ലേ
നാരങ്ങാപ്പാലില്ല ചുണ്ടയ്ക്കാ രണ്ടല്ല
നാടോടി നീ പായുന്നല്ലേ
ഇതളു പോലുള്ള പ്രേമാനന്ദഗീതങ്ങൾ പാടെ പോയില്ലേ
കരളു തേടുന്ന രാഗാനന്ദ തീരങ്ങൾ അന്യമായില്ലേ
വാണീദേവി നീ താമരപ്പൂവാസലിൽ വൗ വൗ വൗ വൗ വാവൂ
മായേ മായാതെ മാനസത്തിൽ വാഴണേ വൗ വൗ വൗ വൗ വാവൂ
(റാപ്പുകളുടെ...)







 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts