അനുരാഗത്തേന്‍ (വാടാമല്ലി )
This page was generated on May 7, 2024, 1:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംശ്യാം ബാലകൃഷ്ണന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കെകെ നിഷാദ് ,സുർമുഖി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാഹുല്‍ മാധവ് ,റിച്ച പനായ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:40.
 

അനുരാഗത്തേൻ കുടിച്ചാൽ ജന്മം വാടാമല്ലി
പതിവായ് നീ കുത്തി വെച്ചാൽ എന്നും വാടാമല്ലി
കരൾക്കരെ മുളച്ചിട്ട നാമ്പിടും എന്നും
കവിൾത്തടം ചുവപ്പിച്ചു പൂവിടും
എടുത്തൊന്നു പരസ്പരം പങ്കിടാം ഈ ബന്ധം
ഇണക്കത്തിൽ ഇടം കണ്ണിൽ ചൂടിടാം ഈ ചന്തം

മപനിസ മപനിസ മപനിസ മപനിസ
ചെന്നിറം ചോരാതെ ചെമ്പൂവേ നിന്നെ
ഉമ്മകളോടെന്നും പാലിക്കുന്നുണ്ടേ
കുഞ്ഞിതൾ വാടാതെ രാവിടുമ്പോഴും
കൈവിരൽ തുമ്പാലേ ലാളിക്കുന്നുണ്ടേ
കാലത്തെ മഞ്ഞിൻ മുത്താണേ
കണ്മുന്നിൽ നല്ലൊരു പൂക്കണി നീ
സൂര്യന്റെ മിന്നും പൊന്നാകേ
സമ്മാനം നേടൂ കൈനീട്ടം പോലെ
(അനുരാഗത്തേൻ കുടിച്ചാൽ.....)

ചഞ്ചലമാമെന്റെ നെഞ്ചോരം തന്നിൽ
സുന്ദരി നീയെന്നും ശോഭിക്കുന്നുണ്ടേ
നൂറിതൾ ചേലോടെ എന്നീറൻ മാറിൽ
നിശ്വാസക്കാറ്റോടെ മേളിക്കുന്നുണ്ടേ
കൈനഖം കൊണ്ടോ പോറാതെ
എന്നെന്നും എന്നുടെ കന്യക നീ
നീയെന്റെയുള്ളിൽ വേരോടും
പൂക്കാലം തന്നെ ആരാമം നീളേ
(അനുരാഗത്തേൻ കുടിച്ചാൽ.....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts