ചെമ്പരത്തിക്കമ്മലിട്ടു (മാണിക്യക്കല്ല് )
This page was generated on July 26, 2024, 11:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍രവിശങ്കർ ,ശ്രേയ ഘോഷാൽ
രാഗംസിന്ധു ഭൈരവി
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,സംവൃത സുനിൽ
ഗാനത്തിന്റെ വരികള്‍
Last Modified: January 09 2013 17:43:45.

(F)കുരുവീ കുറു കുരുവീ കുനു കുരുവീ കുരുവീ
നീ വരുമോ തേന്‍കുരുവീ തൈമാവിന്‍ കൊമ്പത്ത്
മിഴിയില്‍ കടമിഴിയില്‍ കളമെഴുതും കാറ്റേ
നീ വരുമോ ഇതുവഴിയേ മലരെണ്ണും പൂങ്കാറ്റേ

ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തു നിന്നതാരു്
അന്തിവെയില്‍ പൊന്നെടുത്ത് പത്തു മുഴം പട്ടെടുത്ത് പാര്‍ത്തു നിന്നതാരു്

തെളിവാനില്‍ നിന്ന മേഘം പനിനീരിന്‍ കൈ കുടഞ്ഞൂ
അണിവാക പൂക്കുമീ നാളില്‍ നാണം കൊണ്ടു്
ചെമ്പരത്തി...(ഹെയ്..ചെമ്പരത്തി...)

(F) മഞ്ചാടിത്തുരുത്തിലെ കുഞ്ഞാറ്റക്കുരുവിക്കു മകരനിലാവിന്‍ മനസ്സറിയാം
വല്ലാതെ വലയ്ക്കുന്ന കണ്ണോട്ടമേല്‍ക്കുമ്പോള്‍ മനസ്സിന്റെ ജാലകം തുറന്നു പോകും

(M)പകല്‍ക്കിനാവിന്‍ ഇതളുകളില്‍ പരാഗമായ്‌ നിന്നോര്‍മ്മകള്‍
വിയല്‍ച്ചെരാതിലൊളി വിതറും നിറങ്ങളേഴു തിരിമലരായ്
(F) ഓ .. വരാതെ വന്ന താരം ചൊല്ലി മെല്ലെ
(ചെമ്പരത്തി...)

(F)വണ്ണാത്തിപ്പുഴയിലെ ചങ്ങാതിത്തിരകളും തരളിതമാമൊരു കഥ പറയും
വെള്ളാട്ടക്കാവിലെ തുള്ളാട്ടത്തളിരില പുളകിതയായതു കേട്ടിരിക്കും

(M)പിണങ്ങി നിന്ന പരലുകളും ഇണങ്ങി വന്നു കഥയറിയാന്‍
കണങ്ങള്‍ വീണ മണല്‍വിരിയില്‍ അനംഗരാഗം അലിയുകയായ്‌

(F) ഓ ... അഴിഞ്ഞുലഞ്ഞ തെന്നല്‍ ചൊല്ലി മെല്ലെ...
(ഹെയ്..ചെമ്പരത്തി...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts