ഡഫോഡിൽ പൂവ് (രഘുവിന്റെ സ്വന്തം റസിയ)
This page was generated on May 1, 2024, 4:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംസാജൻ മാധവ്
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കാർത്തിക്ക് ,സുചിത്ര കാർത്തിക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:35.

ഡാഫോഡിൽ പൂവു നീ പൂത്തു നിൽക്കുന്നു
ഡാവിഞ്ചി ശില്പമായ് നീ നോക്കി നിൽക്കുന്നു
മലനിരയുടെ മടികളിലിതാ പ്രണയകാലം
മധുശലഭം പോലെ നീ എന്നെ മൂടുന്നു
ഡാഫോഡിൽ പൂവു ഞാൻ പൂത്തു നിൽക്കുന്നു
ഡാവിഞ്ചി ശില്പമായ് ഞാൻ നോക്കി നിൽക്കുന്നു

കരിമിഴികളിൽ കണി വിടരുന്നു തളിരിളമിതളുകൾ ഇളകുന്നു
കാണാക്കനവിൻ താളിൽ നീ കവിതകളെഴുതി തരുന്നു (2.)
പുതിയ ചിറകുകൾ അണിഞ്ഞു നാം
ചെല്ലക്കാറ്റിൻ ലില്ലിപ്പൂക്കൾ തിങ്ങിപ്പൊങ്ങും കുന്നിന്മേലേ
മേലേ മേലേ ലാ ലാ ലാ ലാ യാ യാ..
ഡാഫോഡിൽ പൂവു ഞാൻ പൂത്തു നിൽക്കുന്നു
ഡാവിഞ്ചി ശില്പമായ് ഞാൻ നോക്കി നിൽക്കുന്നു

മഴ കൊഴിയുന്നു മലരുലയുന്നു മലകളിൽ അരുവികൾ ഉറയുന്നു
മഞ്ഞു പുതപ്പിൽ മൂടി കുഞ്ഞു കിനാവിൽ മുങ്ങി (2)
അകലെ മുകിലു പോൽ ഉയരെ നാം
ദൂരത്താരോ പാടും പാട്ടിൻ താളം തേടി തെന്നിപ്പോകാം

ഡാഫോഡിൽ പൂവു നീ പൂത്തു നിൽക്കുന്നു
ഡാവിഞ്ചി ശില്പമായ് നീ നോക്കി നിൽക്കുന്നു
മലനിരയുടെ മടികളിലിതാ പ്രണയകാലം
മധുശലഭം പോലെ ഞാൻ നിന്നെ മൂടുന്നു



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts