പൂക്കില ചിതറി (നാടകമേ ഉലകം )
This page was generated on April 23, 2024, 5:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,സിദ്ദിഖ് ,ജഗദീഷ് ,വിനു മോഹൻ ,ജഗതി ശ്രീകുമാര്‍ ,Babu Namboodiri ,സലിം കുമാര്‍ ,സുരാജ് വെഞ്ഞാറമൂട് ,ജനാർദ്ദനൻ ,ശരണ്യ മോഹൻ ,സരയു മോഹൻ ,സീമ ,സോനാനായർ ,Bindu Paniker
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:35.

പൂക്കില ചിതറി പൂമഴ വിതറിയൊരുത്സവക്കൊടിയേറ്റ് (2)
ചെണ്ട മൃദംഗ ചേങ്കില വട്ട താളം തട്ടും മേളത്തിൽ
അമ്പാടി തമ്പുരാന്റെ എഴുന്നള്ളത്ത്
അമ്പാടി തമ്പുരാന്റെ എഴുന്നള്ളത്ത്
(പൂക്കില...)

തെയ്യം തിറ കാവടിയാട്ടം ആർപ്പോ ഈയോ വിളികൾ
പട്ടം കെട്ടിയ പൊന്നാന പറനിറ നിറപറകൾ ഹൊ ഹോയ്
കഥകളി തുള്ളൽ കളിചിരി കൂത്ത് ചുറ്റുവിളക്കിൻ അഴക്
ലാത്തിരി പൂത്തിരി കമ്പിത്തിരികൾ നാടാകെ പൊടിപൂരം
നല്ല മനസ്സിലൊരായിരമായിരം ആകാശ പൂത്തിരികൾ
ആകാശ പൂത്തിരികൾ
(പൂക്കില...)

പറ വെയ്പിനു കോലമെടുത്ത് കന്മണിമാരുടെ നോട്ടം
വട്ടം ചുറ്റി കെട്ടിത്തിരിയും കുട്ടിക്കുറുമാലി ഹൊ ഹൊയ്
ചെപ്പടി വിദ്യകൾ ചെത്തി മിനുക്കുക ചിട്ടയിലെത്തും ചമയം
പത്തു വെളുപ്പിന്നാളാടുമ്പോൾ കരയാകെ കരഘോഷം
കരയാകെ കരഘോഷം
(പൂക്കില...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts