മോഹപ്പട്ടം (ചൈനാ ടൗൺ )
This page was generated on May 22, 2024, 11:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജാസ്സി ഗിഫ്റ്റ്‌
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍അഫ്‌സല്‍ ,ജാസ്സി ഗിഫ്റ്റ്‌ ,രഞ്ജിത്ത് ഗോവിന്ദ് ,റിജിയ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:34.

ഹേയ് തന്നാനനന നന്നന ഹേയ് തന്നാനനന നന്നന
നനനന ഹേയ് തന്നാനനന നന്നന നനന
നനന ഹേയ് തന്നാനനന നന്നന നനനാ

മോഹപ്പട്ടം നൂലും പൊട്ടി നെഞ്ചം വിട്ടു പാറിപ്പറന്നേ
മേഘക്കൂട്ടം മേലേ കെട്ടും തോട്ടക്കെട്ടും ചാരെ ചെല്ലുന്നേ
നോട്ടം വെച്ച മാടപ്പെട്ടി തട്ടിപ്പൂട്ടി കൈയ്യിൽ വെയ്ക്കണ്ടേ
നോട്ടം തെറ്റി പെട്ടീലുള്ള പൊന്നും കട്ടി താഴെ പോകല്ലേ
ആരു തരും ആ മായാമേടയുടെ താക്കോലു
രാത്രികളിലാകാശം വാണീടുമൊരാക്കോലു
ഹേയ് താളക്കാറ്റിൻ കൈയ്യിൽ കൈത്താളം തുള്ളി തുള്ളി അയച്ചു വിട്ട
മോഹപ്പട്ടം നൂലും പൊട്ടി നെഞ്ചം വിട്ടു പാറിപ്പറന്നേ
നോട്ടം തെറ്റി പെട്ടീലുള്ള പൊന്നും കട്ടി താഴെ പോകല്ലേ

ഹേയ് തനനനന നനന നാനാ ഹേയ് തനനനന നനന
ഹേയ് തനനനന നനന ഹേയ് തനനനന നനന നനന

മേടയിലെ നൂല്‍പ്പാലമതു പിഴക്കാതെ കടക്കണ്ടയോ
താഴെയൊരു കോണിലുള്ള നിലവറപ്പൂട്ടു തുറക്കണ്ടയോ
കീഴറ തുറന്നാലോ നൂറു പറ വൈഡൂര്യം
കീശയിലണഞ്ഞാലോ ജീവിതമൊരാഘോഷം
താനേ ശനിയൊഴിവായാൽ തല മീതെ വരകൾ ശരിയായാൽ
തീറായ് എഴുതി വേഗം ഈ ഭൂഗോളം വിലയ്ക്കെടുക്കാം
ഹേയ് തനനന നനന നാനാ ഹേയ് തനനന നനന നാനന
മോഹപ്പട്ടം നൂലും പൊട്ടി നെഞ്ചം വിട്ടു പാറിപ്പറന്നേ
നോട്ടം തെറ്റി പെട്ടീലുള്ള പൊന്നും കട്ടി താഴെ പോകല്ലേ

മേടയുടേ മേൽത്തട്ടിലൊരു കൊടിക്കൂറ പറത്തണ്ടയോ
വെൺപകലു നാടുവാഴിയുടെ തലപ്പാവു ധരിക്കണ്ടയോ
ആരു തടയാനാണെ നാം കനവു കണ്ടാല്
എന്തു രസമായേനേ നേരിലതു വന്നാല്
ഇന്നുമൊരു ഹരമായാൽ അതു നേടാം ഒരുമ ബലമായാൽ
വേണം ഉശിരു വേണം ഉലകപ്പാടേ പിടിച്ചടക്കാൻ
(മോഹപ്പട്ടം...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts