ആരാണു കൂട്ട് (ചൈനാ ടൗൺ )
This page was generated on April 27, 2024, 4:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജാസ്സി ഗിഫ്റ്റ്‌
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍അഫ്‌സല്‍ ,പ്രദീപ്‌ പള്ളുരുത്തി ,ജാസ്സി ഗിഫ്റ്റ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:31.

ജികിജികി ജം ജം ജികിജികി ജം ജം ജികിജികി ജം ജം
ജികിജികി ജം ജം ജികിജികി ജം ജം ജികിജികി ജം ജം
ജികിജികി ജം ജം ജികിജികി ജം ജം ജികിജികി ജം ജം
ജികിജികി ജം ജം ജികിജികി ജം ജം ജികിജികി ജം ജം

ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ ...
പോരിൻ നടുവിൽ തേരാളി കൂട്ട്

ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ നേരിൽ പൊരുതും പോരാളി കൂട്ട്
പോരാളി കൂട്ട്

ജികിജികി ജം ജം ജികിജികി ജം ജം
ജികിജികി ജം ജം ജികിജികി ജം ജം
അടവൊത്തു ചേർന്നാൽ പടവൊക്കെയേറാൻ
പിടിവള്ളിയേകും തുടിപ്പുകളല്ലോ
അടിതെറ്റിയെന്നാൽ കരം തന്നെ താങ്ങും കൂട്ട്
ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ നടുവിൽ നടുവിൽ
പോരിൻ നടുവിൽ നേരിൽ പൊരുതും പോരാളി കൂട്ട്
പോരാളി കൂട്ട്

കന്നിക്കിനാവിനു കാതല് കൂട്ട്
മിന്നൽത്തിടമ്പിനു രാമഴ കൂട്ട്
കന്നിപ്പളുങ്കിനു കൗതുകം കൂട്ട്
കണ്ണിൽ കളിയാടും കൈതവം കൂട്ട്
ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ നടുവിൽ നടുവിൽ
പോരിൻ നടുവിൽ നേരിൽ പൊരുതും പോരാളി കൂട്ട്
പോരാളി കൂട്ട്

ചങ്കിനു കൂട്ടായ് സങ്കടം വന്നാൽ മുന്തിരിച്ചാറ് നല്ലൊരു കൂട്ട്
മുന്തിരിച്ചാറിനും സങ്കടം വന്നാൽ നമ്മളല്ലേടാ നല്ലൊരു കൂട്ട്
കൂട്ടൊരു കൂട്ടായ് കൂടൊന്നു കൂട്ട്
കൊടിയൊന്നു നാട്ട് പടയൊന്നു കൂട്ട്
പോരിൻ നടുവിൽ നടുവിൽ നടുവിൽ
പോരിൻ നടുവിൽ നേരിൽ പൊരുതും പോരാളി കൂട്ട്
പോരാളി കൂട്ട്

അരികത്തു നിൽക്കും മഴവൊത്ത കൂട്ട്
പിടയുന്ന നെഞ്ചിൻ നടുവൊത്ത കൂട്ട്
പ്രണയനിലാവിൻ കുളിരുറവാം കൂട്ട്
പണം വന്നു ചേർന്നാൽ പലരുണ്ട് കൂട്ട്
പണമില്ലയെങ്കിൽ അകലുന്ന കൂട്ട്
പോരിൻ നടുവിൽ നടുവിൽ നടുവിൽ
പോരിൻ നടുവിൽ നേരിൽ പൊരുതും പോരാളി കൂട്ട്
പോരാളി കൂട്ട്

ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ നേരിൽ പൊരുതും പോരാളി കൂട്ട്
പോരാളി കൂട്ട്
കൂട്ടൊരു കൂട്ടായ് കൂടൊന്നു കൂട്ട്
കൊടിയൊന്നു നാട്ട് പടയൊന്നു കൂട്ട്
കൂട്ടൊരു കൂട്ടായ് കൂടൊന്നു കൂട്ട്
കൊടിയൊന്നു നാട്ട് പടയൊന്നു കൂട്ട്

ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ നേരിൽ പൊരുതും പോരാളി കൂട്ട്
തേരാളി കൂട്ട്
ആരാണ് കൂട്ട് നേരായ കൂട്ട്
പോരിൻ നടുവിൽ നേരിൽ പൊരുതും പോരാളി കൂട്ട്
തേരാളി കൂട്ട്
ആരാണ് കൂട്ട് ആ.... പോരാളി കൂട്ട്




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts