അത്തറു പെയ്യണ (മൊഹബത്ത് )
This page was generated on April 24, 2024, 2:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഹരിഹരന്‍ ,മഞ്ജരി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മീര ജാസ്മിന്‍ ,മുന്ന സൈമൺ ,ഹരിഹരന്‍ ,നെടുമുടി വേണു ,റോമ ,ശാരി ,ജഗതി ശ്രീകുമാര്‍ ,സുരേഷ് കൃഷ്ണ ,പി ശ്രീകുമാര്‍ ,ഊര്‍മ്മിള ഉണ്ണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:29.

മൊഹബ്ബത്തിന്റെ മണിമുത്തില്‍ മിസരിപ്പൊന്നിന്‍ രംഗാണു്
സുറുമക്കുഞ്ഞുമിഴിതന്നില്‍ പിരിഷത്തിന്റെ ഒളിയാണു്...

അത്തറുപെയ്യണ രാവിലുദിക്കുമൊരമ്പിളി-
പോലൊരു മാരനിതാ....
പത്തരമാറ്റൊളി കൊണ്ടു മിനുങ്ങിയ
പൈങ്കിളിയായൊരു മൈനയിതാ.....(അത്തറു....)
പതിനേഴുതികഞ്ഞൊരു മാങ്കനി നീ
പവനെന്നതു പോലൊരു മാപ്പിള നീ...
മണവാട്ടി മനസ്സിലൊരൊപ്പനയോ
മണവാളനു ഖല്‍ബിലൊരിക്കിളിയോ...
ലാത്തിരി പൂത്തു വരുന്നൊരു പുഞ്ചിരി
ചുണ്ടിലൊതുങ്ങിയതെന്തേ...
നെഞ്ചിലിരുന്നൊരു പൂങ്കുയിലങ്ങനെ
പാടുകയാണോ സുന്ദരിയേ....
ഹേയ്..പൂക്കളമെന്നതു പോലൊരു പെണ്മണി
മുന്നിലിരുന്നൊരു നേരം
പൂക്കണി കണ്ടതു മാതിരിയിന്നൊരു
വണ്ടു പറന്നോ...നിന്നുയിരില്‍....
പതിനേഴു തികഞ്ഞൊരു മാങ്കനി നീ
പവനെന്നതു പോലൊരു മാപ്പിള നീ...

പൂനിലാവിന്റെ പാല്‍ത്തുള്ളി ചേരും
പൂങ്കിനാവുള്ള മുംതാസു നീ.....
ഹോ...വെണ്ണതോല്‍ക്കുന്ന പെണ്ണിന്റെ ചാരെ
ഷാജഹാനായി മാറുന്നു നീയെ...
കളകളമാടും കരിവളയെന്തേ
നാണമണിഞ്ഞോ ഈ നല്ലനാളില്‍
കനവുകളോരോ തളിരുകളോടെ
കണ്ണു തുറന്നോ...ഈ നീലരാവില്‍
കിളിക്കൊഞ്ചല്‍ മാഞ്ഞൊരു മുറപ്പെണ്ണു നിന്നുടെ
മിഴിക്കുള്ളില്‍ നാണം പിടഞ്ഞതെന്തേ
അടുത്തുള്ള സുന്ദരന്‍ ചെറുക്കന്റെ ചേലിനെ
കടക്കണ്ണു കൊണ്ടു തൊടുന്നതെന്തേ...
കുരുക്കുത്തിപ്പൂപോലെ മണക്കുന്ന സുന്ദരി
അടുത്തെത്തും നേരം കൊതിച്ചതെന്തേ...
മുറപ്പെണ്ണിൻ കണ്ണിലു് പിടയ്ക്കുന്ന മീനിനെ
കുടുക്കിട്ടു കോരാന്‍ തുടിച്ചതെന്തേ...
പതിനേഴു തികഞ്ഞൊരു മാങ്കനി നീ
പവനെന്നതു പോലൊരു മാപ്പിള നീ...

ഹൊഹോ...ഹൊഹൊഹോ..ഹൊഹോ (2)
മഞ്ഞുപെയ്യുന്ന മണ്ണിന്റെ മാറില്‍
മിന്നിനില്‍ക്കുന്ന വെൺതാരമായ് നീ
ചന്തമേറുന്ന മൈലാഞ്ചിയോടെ
മൊഞ്ചു മൂടുന്ന മൈക്കണ്ണി നീയേ
കുളിരുകളോടെ ഇണയുടെ കൂടെ
പോവുകയാണോ നിന്‍ മോഹമാകെ
കുറുമൊഴിമാരും കളമൊഴിമാരും
തോഴികളായോ ആരോമലാളെ
കുണുക്കുള്ള കാതിനെ മറയ്ക്കുന്ന കൂന്തലു
തൊടുന്നൊരു കാറ്റായ് കിതയ്ക്കുന്നുവോ ...
കൊലുസ്സിന്റെ കിങ്ങിണി കിലുങ്ങുന്നൊരാ നല്ല
നിമിഷങ്ങള്‍ ചേരാന്‍ രസിക്കുന്നുവോ...
മുഴങ്ങുന്ന പാട്ടിലെ ഒഴുക്കിന്റെ കൂടെ നീ
ഒതുക്കത്തില്‍ താളം പിടിക്കുന്നുവോ...
തനിച്ചൊന്നു ചേരുന്ന സമയത്തിനായ് മനം..
ഒളിച്ചൊന്നു മേളം നടത്തുന്നുവോ...
മണവാളനു ഖല്‍ബിലൊരിക്കിളിയോ...
മണവാട്ടി മനസ്സിലൊരൊപ്പനയോ...

പൂക്കളമെന്നതുപോലൊരു പെണ്മണി
മുന്നിലിരുന്നൊരു നേരം
പൂക്കണി കണ്ടതു മാതിരിയിന്നൊരു
വണ്ടു പറന്നോ...നിന്നുയിരില്‍....
ഓ..ലാത്തിരി പൂത്തു വരുന്നൊരു പുഞ്ചിരി
ചുണ്ടിലൊതുങ്ങിയതെന്തേ...
നെഞ്ചിലിരുന്നൊരു പൂങ്കുയിലങ്ങനെ
പാടുകയാണോ സുന്ദരിയേ....
സരിഗമപധനിസഗാ....മൊഹബ്ബത്തു്..........

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts