എന്റെ കുഞ്ഞുമനസ്സിൽ (ഋതുമംഗലം )
This page was generated on May 13, 2024, 7:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംവിദ്യാധരൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കബീര്‍ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 02 2023 09:35:48.
എന്റെ കുഞ്ഞു മനസ്സിന്നുള്ളിലുണ്ടൊരു കുഞ്ഞിക്കളിവീട്
ആ കുഞ്ഞിക്കളിവീട്ടിലുണ്ടൊരു കണ്ണാന്തളി മുറ്റം
കണ്ണാന്തളി മുറ്റത്തെ തുമ്പപ്പൂന്തണലിൽ
ഒരു പൊന്നരയാലു മുളച്ചതിലൂഞ്ഞാലിട്ടു
കണ്ണാന്തളി മുറ്റത്തെ തുമ്പപ്പൂന്തണലിൽ
ഒരു പൊന്നരയാലു മുളച്ചതിലൂഞ്ഞാലിട്ടു
നാം കുരുവികളായ് പാടിപ്പാടി ഊഞ്ഞാലാടീടുന്നു
നാം കുരുവികളായ് പാടിപ്പാടി ഊഞ്ഞാലാടീടുന്നു
(എന്റെ കുഞ്ഞു....)

ശിശിരത്തിനു മെത്ത വിരിയ്ക്കാനണയും മകരനിലാവേ
ശിശിരത്തിനു മെത്ത വിരിയ്ക്കാനണയും മകരനിലാവേ
നിൻ തിരുമുടിയിൽ തിരുകിയതാരേ തിങ്കൾപ്പൂ താഴംപൂ
നിൻ തിരുമുടിയിൽ തിരുകിയതാരേ തിങ്കൾപ്പൂ താഴംപൂ
തിങ്കൾപ്പൂ താഴംപൂ
(എന്റെ കുഞ്ഞു....)

തളിരിട്ടൊരു മാവിൻചില്ലയിൽ ഇണയെ വിളിക്കും കുയിലേ
തളിരിട്ടൊരു മാവിൻചില്ലയിൽ ഇണയെ വിളിക്കും കുയിലേ
പൂഞ്ചിറകടിയാൽ മറുമൊഴി നൽകുവതാരാരോ ദൂരത്ത്
പൂഞ്ചിറകടിയാൽ മറുമൊഴി നൽകുവതാരാരോ ദൂരത്ത്
ആരാരോ ദൂരത്ത്
(എന്റെ കുഞ്ഞു....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts