ആവണി മാസ (ദി ഗാങ്ങ്‌ )
This page was generated on May 1, 2024, 4:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംവില്‍സണ്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍ ,വിജയ് നായരമ്പലം
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 07 2012 03:27:31.

ആവണിമാസ നിലാവോ അഞ്ജനമെഴുതിയ പൂവോ
പേരറിയാത്ത കിനാവോ പ്രേമസ്വരൂപിണിയാരോ...
മാമഴവില്ലിന്‍ തേരില്‍ മാരനിറങ്ങിയതാണോ
മാനസ ജാലക വാതില്‍ പാതി തുറന്നതു നേരോ...
ആവണിമാസ നിലാവോ അഞ്ജനമെഴുതിയ പൂവോ

തേനില്‍ മുങ്ങിയലിയുന്നൊരോര്‍മ്മകളില്‍
നീ വിരുന്നിനണയില്ലയോ...
രാഗലോല നിമിഷങ്ങളൊക്കെ ഞാന്‍
പൂവുകൊണ്ടു പൊതിയില്ലയോ..
കനകതാരകം കണ്ണുവെയ്ക്കുമെന്‍ പ്രണയ ദീപമല്ലേ
കവിതകൊണ്ടു നീ മൂടുമെന്റെ മെയ് കഥയറിഞ്ഞതല്ലേ
ഇനിയുമെന്തിനീ താമസം സഖീ ഇരവു മായുകില്ലേ....
ആവണിമാസ നിലാവോ അഞ്ജനമെഴുതിയ പൂവോ
മാമഴവില്ലിന്‍ തേരില്‍ മാരനിറങ്ങിയതാണോ

ധിനക്കു ധിനക്കു ധിന ധിന്‍ ധില്ലാന
നദൃധാനി ധോംദൃധാനി നദൃധാനി ധോം
ധിരന ധീം ധിരന...ധിരന ധീം ധിരന
ധിരനാ..........

ഞാനണിഞ്ഞ ചമയങ്ങളൊക്കെ നീ
മാറിലേറ്റു തളരുന്നുവോ...
നാഗവീണയുടെ കൊഞ്ചലിന്നു നിൻ
നാവിലൂറി നിറയുന്നുവോ...
വിരഹ വീഥിയിൽ വീണു കിട്ടുമെന്‍ ഹൃദയപുഷ്പമല്ലേ
അമൃതകുംഭമായ് മുന്നില്‍ വന്നൊരെന്‍ അമരകന്യയല്ലേ
ശിലകളലിയുമീ രാവിലെന്നെയൊരു ശില്പമാക്കുകില്ലേ....
(ആവണിമാസ.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts