വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | കണ്ണൂര്‍ രാജന് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:22.
ആരോ ആരോ ആരാരോ ആരോമല്‍ പൂമ്പൈതലേ മൌനങ്ങളില് നിന്റെ ജന്മം ഊയലാടീ ആലോലം മൌനങ്ങളില് നിന്റെ ജന്മം എന്തിനൂയലാടീ ആലോലം ആരോ ആരോ നീയാരോ ആരോമല്‍ പൂമ്പൈതലെ താരാട്ടുകേള്‍ക്കാത്ത കര്‍ണ്ണം വെറും ആത്മനോവിന്‍ ചിഹ്നം തുള്ളിക്കളിക്കേണ്ട ബാല്യം അതിനെന്തിനീശാപം! നീയും നിന്നില്‍ നീറും തീയും അതിലുള്ളം പൊള്ളും ഞാനും മൂകം ലാലാലാല..... മ്.... മ്... മിണ്ടാട്ടമില്ലാത്ത ചുണ്ടില്‍ ഇനിയില്ല മന്ദഹാസം സ്വപ്നങ്ങളില്ലാത്ത ലോകം നിന് മൂകസാമ്രാജ്യം താളം തോല്‍ക്കും തങ്കപ്പാദം അതിലോരോ ചോടും നോവിന് ഗീതം |