നാട്ടുവഴിയോരത്തെ (ഗദ്ദാമ )
This page was generated on May 22, 2024, 3:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംബെന്നെറ്റ്‌-വീറ്റ്‌റാഗ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:17.

ധാനിധപ ഗസനീധ ലാല ലാലാ ലലാ
ധനിസ ധനിസ സാസാ...ധനിസ ധനിസ സാസാ
നാട്ടുവഴിയോരത്തെ പൂമരച്ചില്ലയില്‍
പോക്കുവെയില്‍ വീഴുമ്പോള്‍ കാത്തുനിന്നാരെ നീ
തരളമൊരു കാറ്റിന്റെ പാട്ടിലെത്തേൻമൊഴി
ചാറ്റമഴ തീര്‍ന്നാലും തോരാ നീര്‍മണി
ഇനി ആരും കാണാതെ പദതാളം കേള്‍ക്കാതെ
തിരുവാതിരക്കുളിരിനലകളാല്‍
കൂടെ നീ പോരുമോ....
നാട്ടുവഴിയോരത്തെ പൂമരച്ചില്ലയില്‍
പോക്കുവെയില്‍ വീഴുമ്പോള്‍ കാത്തുനിന്നാരെ നീ

അരയാലിലാരോ മറഞ്ഞിരുന്നു
പൊന്‍വേണുവൂതുന്ന പുലര്‍വേളയില്‍
നിറമാല ചാര്‍ത്തുന്ന കാവിലേതോ
നറുചന്ദനത്തിന്റെ ഗന്ധമായ് നീ
അകലെ...ഒഴുകീ ഓളങ്ങള്‍ നിന്‍ നേര്‍ക്കു മൂകം
ആലോലം....ആലോലം....
ഒരു രാവില്‍ മായാതെ ഒരു നാളും തോരാതെ
ഒരു ഞാറ്റുവേല തന്‍ കുടവുമായ്
കൂടെ നീ പോരുമോ.....
നാട്ടുവഴിയോരത്തെ പൂമരച്ചില്ലയില്‍
പോക്കുവെയില്‍ വീഴുമ്പോള്‍ കാത്തുനിന്നാരെ നീ

വരിനെല്ലുതേടും വയല്‍ക്കിളികള്‍
ചിറകാര്‍ന്നു പാറിപ്പറന്നുപോകേ
ചെറുകൂട്ടിലാരോ കിനാവുകാണും
വഴിനീളെപ്പൂക്കള്‍ നിരന്നു നില്‍ക്കും
ഒരുനാള്‍ അണിയാന്‍ ഈറന്‍മുടിച്ചാർത്തിലാകെ
പടരാനായ് വിതറാനായ്
ഇനി ആരുംകാണാതെ പദതാളം കേള്‍ക്കാതെ
തിരുവാതിരക്കുളിരിനലകളാല്‍
കൂടെ നീ പോരുമോ....
(നാട്ടുവഴിയോരത്തെ....)

 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts